Friday, July 28, 2017 Last Updated 15 Min 38 Sec ago English Edition
Todays E paper
Friday 10 Mar 2017 04.39 PM

ദാഹജലം തേടിയെത്തിയ മ്ലാവ് വീണത് 15 അടി താഴ്ചയില്‍... പിന്നെ

uploads/news/2017/03/88325/mlavu.jpg

ദാഹജലം തേടിയെത്തിയ മ്ലാവ് കാടപ്പാറ വള്ളിയാംകുളം ഭാഗത്ത് ഇടമലയാര്‍ കനാലില്‍ 15 അടി താഴ്ചയിലേയ്ക്കു പതിക്കുകയായിരുന്നു. സമീപത്തുള്ള കോളനി നിവാസികളാണു വെള്ളത്തില്‍ കിടക്കുന്ന മ്ലാവിനെ കണ്ടത്. തുടര്‍ന്ന് ഇവര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ഒന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കനാലില്‍ നിന്നു മ്ലാവിനെ രക്ഷിക്കുകയായിരുന്നു. 15 അടി താഴ്ചയുള്ള കനാലില്‍ നിന്നു മൂന്നര വയസുള്ള മ്ലാവിനേയാണു രക്ഷപെടുത്തിയതെന്നു പറയുന്നു.

കയറ് ഉപയോഗിച്ചു വലിച്ചു കയറ്റിയതിനാല്‍ കാനലിന്റെ വശങ്ങളിലെ കോണ്‍ക്രീറ്റില്‍ ഉരസി മ്ലാവിന് പരിക്കേറ്റിരുന്നു. തുടര്‍ന്നു പ്രഥമിക ചികിത്സ നല്‍കിയ ശേഷം വനത്തിലേയ്ക്ക് അയച്ചു. മലയാറ്റുര്‍ മേഖലയിലെ ഇടമലയാര്‍ ഭാഗങ്ങളില്‍ വെള്ളം കുടിക്കാന്‍ എത്തുന്ന വന്യജീവികള്‍ കനാലില്‍ വീഴുന്നതു പതിവാണ്. കനാലിലേയ്ക്ക് ഇറങ്ങാന്‍ പടവുകള്‍ ഇല്ലാത്തതും മറ്റ് സുരക്ഷ സംവിധാനങ്ങളുടെ അഭാവവുമാണ് ഇതിനു കാരണം.

Ads by Google
Friday 10 Mar 2017 04.39 PM
YOU MAY BE INTERESTED
TRENDING NOW