Friday, August 18, 2017 Last Updated 49 Min 49 Sec ago English Edition
Todays E paper
Friday 10 Mar 2017 04.06 PM

നേതാവ് കെഎസ്ആര്‍ടിസി ബസിന്റെ ബല്ലടിച്ചു, നിന്നത് പോലീസ് സ്‌റ്റേഷനില്‍, നഷടമായത് 65,000 രൂപ: രാത്രിയില്‍ അരങ്ങേറിയത് വിചിത്ര സംഭവങ്ങള്‍

തിരുവനന്തപുരം തിരുവല്വാമല റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസില്‍ ബുധനാഴ്ച രാത്രി പത്തിന് അരങ്ങേറിയതു നാടകീയ സംഭവങ്ങള്‍. ഉറങ്ങിപ്പോയ യാത്രക്കാരന്‍ ഉണര്‍ന്നപ്പോള്‍ ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞിരുന്നു. ഇറങ്ങണം എന്നു യാത്രക്കാരന്‍ ആവശ്യപ്പെട്ടപ്പോള്‍ അടുത്ത സ്‌റ്റോപ്പില്‍ ആകാമെന്നു കണ്ടക്ടര്‍ പറഞ്ഞു. ഈ സമയം സഹയാത്രികനായ കോണ്‍ഗ്രസ് നേതാവ് കെഎസ് ആര്‍ടിസി ബസിന്റെ മണിയടിക്കുകയായിരുന്നു. തുടര്‍ന്നു കണ്ടക്ടര്‍ രാഷ്ട്രീയക്കാരനോടു ക്ഷൂഭിതനായി മണി കെട്ടിവെച്ചു. വാക്കേറ്റവും ഉന്തും തള്ളുമായി. ബസ് നേരേപോയതു പോലീസ് സ്‌റ്റേഷനിലേയ്ക്കായിരുന്നു.

ബസ് ഓട്ടം അവസാനിപ്പിച്ച കണ്ടക്ടര്‍ ചേലക്കര ആശുപത്രിയില ചികിത്സ തേടി. തന്നെ മര്‍ദ്ദിച്ചു എന്നു കാണിച്ചു പോലീസില്‍ പരാതിപെട്ടു. ഇതിനെ തുടര്‍ന്നു പോലീസ് തിരുവല്വാമല വരെയുള്ളവരെ ബസിലും മറ്റു യാത്രക്കാരെ ജീപ്പിലും വീടുകളില്‍ എത്തിച്ചു. കെഎസ്ആര്‍ടിസി ഐഎന്‍ടിയുസി യൂണിയനില്‍ പെട്ട ജീവനക്കാരനാണു മര്‍ദനമേറ്റത്. സംഭവം പുറത്ത് അറിഞ്ഞതോടെ നഷ്ടപരിഹാരം നല്‍കി കേസ് ഒതുക്കി തീര്‍ക്കാനായിരുന്നു ശ്രമം. തുടര്‍ന്നു നടത്തിയ ചര്‍ച്ചയില്‍ ബസ് സര്‍വീസ് മുടങ്ങിയതിന്റെ നഷ്ടപരിഹാരമായി കോണ്‍ഗ്രാസ് നേതാവ് 65,000 രൂപ കെട്ടി വയ്ക്കുകയായിരുന്നു. പരിക്കേറ്റ് കണ്ടക്ടര്‍ക്കു ചികിത്സയ്ക്കാവശ്യമായ തുകയും നേതാവിനു നല്‍കേണ്ടി വന്നു.

Ads by Google
Friday 10 Mar 2017 04.06 PM
YOU MAY BE INTERESTED
TRENDING NOW