Friday, September 22, 2017 Last Updated 24 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 10 Mar 2017 03.59 PM

സൗദി അറേബ്യയിൽ തൊഴിലില്ലായ്മ വേതനത്തിന് രണ്ടര ലക്ഷത്തിനധികം ആളുകൾ അർഹരായി

uploads/news/2017/03/88320/gulf100317f.png

റിയാദ് : സൗദി അറേബ്യയിൽ തൊഴിലില്ലായ്മ വേതനത്തിന് രണ്ടര ലക്ഷത്തിനധികം ആളുകൾ അർഹരായി .സാമ്പത്തിക സഹായം ലഭിക്കുന്നവരിൽ 90 ശതമാനം വനിതകൾ . തൊഴിലന്വേഷകരായ തൊഴിൽ രഹിതർക്കുള്ള വേതനത്തിന് 2,58,000 പേർ അർഹത നേടി .മാസത്തിൽ 2000 റിയാൽ (34500 രൂപ ഏകദേശ കണക്കാണിത് )
വീതം ഒരു വർഷത്തേക്ക് "ഹാഫിസ് "എന്ന് നാമകരണം ചെയ്തിട്ടുള്ള പദ്ധതി വഴി തൊഴിലില്ലായ്മാ വേതനം വിതരണം ചെയ്യുന്നത് .

തൊഴിൽ ലഭിക്കുന്നതിന് പ്രയാസം നേരിടുന്നവർക്കുള്ള പ്രത്യേക സാമ്പത്തിക സഹായം ലഭിക്കുന്നവരിൽ 90 ശതമാനവും വനിതകളാണ് .20 മുതൽ 35 വരെ വയസ് പ്രായമുള്ളവർക്കാണ് തൊഴിലില്ലായ്മാ വേതനം വിതരണം ചെയ്യുന്നത് .

കൂടാതെ തൊഴിൽ ലഭിക്കുന്നതിന് പ്രയാസം നേരിടുന്നവരായ 20 മുതൽ 60 വയസുവരെയുള്ളവർക്കും 1500 റിയാൽ വീതം പ്രതിമാസം നൽകും .ഇതിന്റെ കാലാവധിയും ഒരുവര്ഷമാണ് .

അനാഥർക്കും ,അഭയകേന്ദ്രങ്ങളിൽ കഴിയുന്നവർക്കും ,വികലാംഗർക്കും ഫാസിസ് പദ്ധതി പ്രയോജനപ്പെടുത്താമെന്ന് തൊഴിൽ ,സാമൂഹിക വികസന മന്ത്രാലയ വ്യക്താവ് ഖാലിദ് അബൽ ഖൈൽ പറഞ്ഞു .

നിലവിൽ വികാലാംഗർക്ക് തൊഴിൽ സാമൂഹിക വികസന മന്ത്രലയത്തിൽ നിന്ന് സ്ഥിര സഹായം നൽകുന്നുണ്ട് .ഈ സഹായം ലഭിക്കുന്നവർക്കും തൊഴിലില്ലായ്മാ വേതനം വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Advertisement
Friday 10 Mar 2017 03.59 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW