Sunday, December 10, 2017 Last Updated 35 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 10 Mar 2017 03.48 PM

എത്ര സുന്ദരം ഈ ജീവിതം

uploads/news/2017/03/88315/lifehappy.jpg

സന്തോഷം തേടിയുള്ള പരക്കം പാച്ചിലിലാണ് മനുഷ്യര്‍. പണവും പ്രശസ്തിയും ആഡംബര ജീവിതവും എല്ലാം സന്തോഷം തരുമെന്നുള്ള വിശ്വാസമാണ് ഇന്നും ഓരോരുത്തര്‍ക്കുമുള്ളത്.

ഒരു ലക്ഷം രൂപയോളം മാസ ശമ്പളമുള്ള ഉദ്യോഗസ്ഥരാണ് ദീപ്തിയും ഭര്‍ത്താവ് കിരണും. ചെറിയ വീട്ടിലെ സ്വസ്ഥ ജീവിതം അവരുടെ നിലവാരത്തിനു മോശമാെണന്ന തോന്നല്‍ ഉണ്ടായപ്പോള്‍ കൂടുതല്‍ സൗകര്യമുള്ള പട്ടണത്തിലെ വീട് വാങ്ങാന്‍ തീരുമാനിച്ചു.

കുറഞ്ഞ തുകയ്ക്കുള്ള വീടുകള്‍ കണ്ടെങ്കിലും മനസ്സിനെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. അങ്ങനെ ഒന്നരക്കോടിയോളം വില വരുന്ന വീട് വാങ്ങാന്‍ തീരുമാനിച്ചു.

കൈയ്യിലുള്ള പണം തികയാതെ വന്നപ്പോള്‍ ബാങ്കില്‍ നിന്നും വായ്പയെടുത്താണ് അവര്‍ വീട് വാങ്ങിയത്. ഇത്രയും കാലം കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം മുഴുവനും വീടിനു വേണ്ടി അവര്‍ ചിലവാക്കി.

ആഡംബര വീട്ടിലെ ജീവിതം സന്തോഷം നിറഞ്ഞതാകുമെന്ന് സ്വപ്നം കണ്ട ആ ദമ്പതികള്‍ക്ക് പിഴച്ചു. അവരുടെ ശമ്പളം വീടിനായി എടുത്ത വായ്പ അടയ്ക്കാന്‍ മാത്രമേ തികയുമായിരുന്നുള്ളു.

നാളേക്കു വേണ്ടി ഒന്നും സമ്പാദിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പിന്നീടുള്ള ജീവിതം മുഴുവന്‍ വായ്പ അടയ്ക്കാന്‍ വേണ്ടി ജീവിച്ചു തീര്‍ക്കുന്നു എന്നു മാത്രം.

ജീവിത സാഹചര്യങ്ങളല്ല മറിച്ച് ജീവിത രീതികളാണ് ഏവരുടെയും പ്രധാന പ്രശ്നം. ഓരോരുത്തരുടെയും സന്തോഷത്തിനുള്ള കാരണം അവര്‍ തന്നെയാണ്. കാരണം സന്തോഷം മാനസികാവസ്ഥമാത്രമാണ്.

ആ അവസ്ഥ എവിടെ എപ്പോള്‍ കണ്ടെത്തണമെന്നത് ഒാരോരുത്തരുമാണ് തീരുമാനിക്കേണ്ടത്. പ്രശ്നങ്ങള്‍ എല്ലാം മാറിയ ശേഷം, സന്തോഷിക്കാമെന്നു കരുതുന്നവരും കുറവല്ല.

എല്ലാ പ്രശ്നങ്ങളും മാറുമ്പോഴേക്കും ജീവിതവും അവസാനിക്കും. അപ്പോള്‍ മാത്രമാണ് എത്ര മനോഹരമായ ജീവിതമാണ് നമ്മള്‍ തന്നെ നശിപ്പിച്ചതെന്ന്് മനസ്സിലാകുക.

മുകളില്‍ പറഞ്ഞ ദമ്പതികള്‍ക്ക് സംഭവിച്ചതും ഇത് തന്നെ. സന്തോഷം ലഭിക്കാന്‍ ഒരായുസ്സ് മുഴുവന്‍ കഷ്ടപ്പെട്ടു. കഷ്ടപ്പാടില്‍ നിന്ന് ലഭിച്ച മൂല്യം അവര്‍ വെറുതെ പാഴാക്കി.

പരാജയം...


ഒരിക്കല്‍ പരാജയപ്പെട്ടെന്നു കരുതി വീണ്ടും ശ്രമിക്കാതിരിക്കുന്നതാണ് യഥാര്‍ത്ഥ പരാജയം. സ്വന്തമായുള്ള വിലയിരുത്തലുകളില്‍ പാളിച്ചകള്‍ സംഭവിക്കുമ്പോഴാണ് മനുഷ്യരുടെ ചിന്താ രീതികള്‍ തന്നെ നെഗറ്റീവായി മാറുന്നത്.

ഒരു നിമിഷം പോലും സന്തോഷിക്കാന്‍ എനിക്ക് കഴിയില്ലെന്നും പ്രതീക്ഷകള്‍ നഷ്ടപ്പെട്ടെന്ന തോന്നലുകളും പലരെയും ജീവിതം അവസാനിപ്പിക്കാന്‍ തന്നെ പ്രേരിപ്പിക്കും.

ബന്ധങ്ങളുടെ തകര്‍ച്ചയും കടക്കെണിയും തുടങ്ങി അനവധി പ്രശ്‌നങ്ങളാണ് ഓരോരുത്തരുടെയും ഹൃദയങ്ങളില്‍ വേദന വാരിവിതറുന്നത്. അപ്പോഴും എല്ലാത്തിനും പരിഹാരമായാണ് പലരും ആത്്മഹത്യയെ കാണുന്നത്.

എന്നാല്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാവുകയാണ് ചെയ്യുന്നത്. ഏതെങ്കിലും ഒരു വിഷയം 30 മിനുട്ടില്‍ കൂടുതല്‍ നിങ്ങളുടെ മനസ്സിനെ അസ്വസ്ഥമാക്കുന്നുണ്ടെങ്കില്‍ തിരിച്ചറിയുക ആ പ്രശ്നമല്ല, മറിച്ച്് ആ പ്രശ്നത്തെപറ്റിയുള്ള ആവശ്യമുള്ളതും ഇല്ലാത്തതുമായി കാര്യങ്ങള്‍ നിങ്ങള്‍ ചിന്തിച്ചു കുട്ടുകയാണ്.

പ്രശ്നങ്ങളെ ഭയക്കാതെ ധൈര്യത്തോടെ നേരിടാന്‍ തയ്യാറാകാനും ഒരാള്‍ക്ക് സാധിച്ചാല്‍ അയാളും ജീവിതത്തില്‍ വിജയിച്ചവനാണ്.

Ads by Google
TRENDING NOW