Friday, June 15, 2018 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
എം ആര്‍ കൃഷ്ണന്‍
Friday 10 Mar 2017 03.30 PM

സുധീരന്റെ രാജി സമഗ്ര കെ.പി.സി.സി പുനഃസംഘടനയെന്ന ഹൈക്കമാന്‍ഡ് സൂചനയെത്തുടര്‍ന്ന്

uploads/news/2017/03/88312/v m sudheeran.jpg

തിരുവനന്തപുരം: കെ.പി.സി.സിയില്‍ സമഗ്രമായ പുനഃസംഘടനയുണ്ടാകുമെന്ന ഹൈക്കമാന്‍ഡ് നിലപാടാണ് സുധീരന്റെ രാജിയിലേക്ക് നയിച്ചത്. രണ്ടാഴ്ചയ്ക്ക് മുമ്പുതന്നെ കെ.പി.സി.സിയില്‍ സമഗ്ര അഴിച്ചുപണിയുണ്ടാകുമെന്ന് ഹൈക്കമാന്‍ഡ് സൂചന നല്‍കിയിരുന്നു. ആ സാഹചര്യത്തിലാണ് ഇപ്പോള്‍ സുധീരന്‍ സ്വയം ഒഴിഞ്ഞതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

അതേസമയം ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് വിധിനിര്‍ണ്ണയമാണ് ഇക്കാര്യത്തിലെയും വിധി നിര്‍ണ്ണയിക്കുക. എല്ലാ നേതാക്കളും ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനകോണ്‍ഗ്രസില്‍ സമഗ്രമായ പുനഃസംഘടനയുണ്ടാകുമെന്ന് ഹൈക്കമാന്‍ഡ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതില്‍ സുധീരനും ഉള്‍പ്പെടുമായിരുന്നുവെന്ന് ചിലര്‍ വ്യക്തമാക്കുന്നു. അത്തരത്തില്‍ ഒരു തീരുമാനം വരുന്നതിന് മുമ്പ് സ്വയം ഒഴിയുന്നതാണ് നല്ലതെന്ന നിലപാടിലായിരുന്നു അദ്ദേഹം. അതിനിടയിലാണ് ആരോഗ്യപ്രശ്‌നവും കൂടി ഉയര്‍ന്നുവന്നത്.

നേരത്തെതന്നെ ആരോഗ്യപരമായി ചില ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നുവെങ്കിലും കോഴിക്കോടുണ്ടായ വീഴ്ചയോടെ അത് വഷളാകുകയായിരുന്നു. ഈ സാഹചര്യത്തില്‍ സ്വയം ഒഴിയുന്നതാണ് നല്ലതെന്ന നിലപാടിലേക്ക് അദ്ദേഹം സ്വയം നീങ്ങിയതാണെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു.
മാത്രമല്ല, അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വിധി ഇന്ന് വരും. ഇതില്‍ കോണ്‍ഗ്രസിന്റെ നില മോശമായാല്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വം തന്നെ ചോദ്യം ചെയ്യപ്പെടും. ആ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പിന്തുണയുള്ളവര്‍ക്കും രക്ഷയുണ്ടാവില്ല. ഇന്നലെ വരെ സുധീരന്റെ സംരക്ഷകനായിരുന്നത് രാഹുല്‍ഗാന്ധിയാണ്. അദ്ദേഹത്തിന് തന്നെ പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടാകുമ്പോള്‍ പിന്നെ അദ്ദേഹത്തിന്റെ സംരക്ഷണത്തിലുള്ളവരും വഴിയാധാരമാകും. അതൊക്കെ സുധീരന്റെ രാജിയില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഇതിന് ആക്കം നല്‍കുന്നതാണ് ഇന്നലെ വന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങളും. അതേസമയം കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുകയാണെങ്കില്‍ രാഹുല്‍ഗാന്ധി ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തിയാകുകയും ചെയ്യും. എന്നാല്‍ അത്തരമൊരു ചൂതാട്ടത്തിന് സുധീരന്‍ തയാറായിരുന്നില്ലെന്നതാണ് സത്യം.

കഴിഞ്ഞ ദിവസം കോഴിക്കോട് വീണുപരിക്കേറ്റിരുന്നു. വാരിയെല്ലിന് കാര്യമായ ചതവുണ്ട്. പൂര്‍ണമായ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഏറ്റവും ഊര്‍ജസ്വലമായ പ്രവര്‍ത്തനം കാഴ്ചവെക്കേണ്ട സന്ദര്‍ഭത്തിലാണ് ഇത്തരമൊരു വീഴ്ച സംഭവിച്ചത്. ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ശക്തമായ പോരാട്ടം നടത്തുന്നതിന് പാര്‍ട്ടിക്ക് പൂര്‍വാധികം കരുത്ത് പകരേണ്ട സന്ദര്‍ഭമാണിത്. കേരളം അരക്ഷിതമായ അവസ്ഥയില്‍ പാര്‍ട്ടിക്ക് പോരാടേണ്ട സന്ദര്‍ഭമാണിത്. കടുത്ത അരാജകത്വം സംസ്ഥാനത്ത് നിലനില്‍ക്കുകയാണ്. ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷം സംസ്ഥാനത്ത് മുന്‍പുണ്ടായിട്ടില്ല. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷ ഒരുക്കാന്‍ കഴിയാത്ത സര്‍ക്കാറാണ് ഇവിടെയുള്ളത്. മുഖ്യമന്ത്രി ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടു. ഭരണരംഗത്തും സമ്പൂര്‍ണമായ പരാജയമാണ്. കേന്ദ്രത്തിലും സമാനമായ സാഹചര്യമാണ്. സംസ്ഥാനത്ത് നിന്നുള്ള ജനപ്രതിനിധികളെ പോലും കാണാന്‍ കൂട്ടാക്കാത്ത ഫെഡറല്‍ സംവിധാനത്തിന്റെ ഘാതകരമായി കേന്ദ്ര ഭരണകൂടം മാറി. വര്‍ഗീയത മുഖമുദ്രയാക്കിയ കേന്ദ്രസര്‍ക്കാറാണിത്. വര്‍ഗീയ പ്രചരണങ്ങള്‍ നടത്തി ഭരണ പരാജയങ്ങളെ മറികടക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്. നിര്‍ണായക പോരാട്ടം നടത്തേണ്ട ഈ സന്ദര്‍ഭത്തില്‍ പാര്‍ട്ടിയോടും പാര്‍ട്ടി അധ്യക്ഷപദത്തോടും നീതിപുലര്‍ത്താന്‍ അവസ്ഥയാണ്.

കഴിഞ്ഞ ദിവസം വരെ കൃത്യമായ പരിപാടി തയാറാക്കിയായിരുന്നു മുന്നോട്ടുപോയത്. സംഘടനയെ ശക്തിപ്പെടുത്തുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ബൂത്ത് കമ്മിറ്റികളുടെ രൂപീകരണവും തുടങ്ങി. ഇക്കാര്യങ്ങളെല്ലാം നേരിട്ട് ഇടപെട്ട് ഊര്‍ജിതപ്പെടുത്തേണ്ട ഉത്തരവാദിത്വമുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ചികിത്സക്കായി ദിവസങ്ങള്‍ വേണ്ടിവരും. വിശ്രമം ആവശ്യമായ സന്ദര്‍ഭത്തില്‍ പദവിയില്‍ തുടരുന്നത് ഉചിതമല്ല. ഈ സാഹചര്യത്തില്‍ പദവി ഒഴിയാന്‍ ആഗ്രഹമുണ്ട്. കഴിഞ്ഞ ദിവസം ഇക്കാര്യം മാധ്യമങ്ങളോട് പറയാനിരുന്നതാണ്. എന്നാല്‍ ഇന്നലെ രാവിലെ നേരത്തെ നിശ്ചയിച്ച പരിപാടി ഉള്ളതിനാല്‍ അതുകഴിയട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. കെ.പി.സി.സി അധ്യക്ഷന്‍ എന്ന നിലയില്‍ നിന്ന് രാജികത്ത് സമര്‍പ്പിക്കും.

തന്നില്‍ വിശ്വാസമര്‍പ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ, ഉപാധ്യക്ഷന്‍ എന്നിവരോട് എറെ കടപ്പെട്ടിരിക്കുന്നു. എ.കെ ആന്റണി ഉള്‍പ്പെടെയുള്ള മുതിര്‍ന്നനേതാക്കള്‍, കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന മുകുള്‍ വാസ്‌നിക്, ദീപക് ബാബറിയ എന്നിവര്‍ക്ക് പ്രത്യേക നന്ദി അറിയിക്കുന്നു. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഭാഗത്ത് നിന്ന് ലഭിച്ച സഹകരണമാണ് പാര്‍ട്ടി പ്രവര്‍ത്തനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ കരുത്ത് പകര്‍ന്നത്. സഹപ്രവര്‍ത്തകരോടും ഡി.സി.സി പ്രസിഡന്റുമാര്‍, താഴെത്തലത്തില്‍പ്പെട്ട ബൂത്ത് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദി അറിയിക്കുന്നു.

ചുരുക്കത്തില്‍ ഒഴിഞ്ഞുപോക്ക് അപ്രതീക്ഷിതമാണ്. പക്ഷെ പാര്‍ട്ടിയോടുള്ള കടപ്പാടും താല്‍പര്യവും നോക്കുമ്പോള്‍ വ്യക്തിതാല്‍പര്യങ്ങള്‍ക്ക് പ്രസക്തിയില്ല. കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സുവര്‍ണകാലഘട്ടത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോയത്. ഇടക്കാലത്തേക്ക് എങ്കിലും ഇതില്‍ നിന്ന് മാറി നില്‍ക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തനത്തെ ബാധിക്കും. ഓരോ ദിവസവും ഓരോ പുതിയ വിഷയങ്ങളാണ്. അവിടെയെല്ലാം ഓടിയെത്താന്‍ സാധിക്കാതെ വരുമ്പോള്‍ മാറി നിര്‍നില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. മറ്റൊരാള്‍ക്ക് അവസരം ഉണ്ടാകട്ടെ. ഇതിനുള്ള സംവിധാനം എ.ഐ.സി.സി ഒരുക്കട്ടെ. എത്രയും പെട്ടെന്നു തന്നെ ബദല്‍ ക്രമീകരണം ഏര്‍പ്പെടുത്തും.

വ്യക്തിപരമായ അസൗകര്യം ഒരുകാരണവശാലും പാര്‍ട്ടിയെ ബാധിക്കരുതെന്ന് ആഗ്രഹം. ഒരു ദിവസമെങ്കില്‍ ഒരു ദിവസം പോലും വീഴ്ച വരാന്‍ പാടില്ല. കെ.പി.സി.സി സ്ഥാനത്ത് എത്തിയതുമുതല്‍ പിന്തുണ മാധ്യമങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി. തന്റെ രാജിക്ക് ഉള്‍പ്പാര്‍ട്ടി പ്രശ്‌നവുമായി യാതൊരു ബന്ധവുമില്ല. വേണമെങ്കില്‍ തല്‍സ്ഥാനത്ത് നിന്ന് അവധിയെടുത്ത് മാറ്റാര്‍ക്കെങ്കിലും ചുമതലയേല്‍പ്പിക്കാമായിരുന്നു. എന്നാല്‍ ഇത് മനസാക്ഷിക്ക് നിരക്കുന്ന സംഗതിയല്ല. ശരിയായ രീതിയുമല്ല. ഇരിക്കുന്ന സ്ഥാനത്തോട് നീതി പുലര്‍ത്തി പൂര്‍ണമായി മുന്നോട്ടുപോകും. രാജി സംബന്ധിച്ച് ആരോടും ആലോചിട്ടില്ല. അങ്ങനെ ആലോചിച്ചാല്‍ പലതരത്തിലുള്ള തടസങ്ങളുണ്ടാകും. അതിനാല്‍ ഈ സ്വാതന്ത്ര്യം താന്‍ എടുക്കുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW