Thursday, November 16, 2017 Last Updated 1 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 10 Mar 2017 03.29 PM

ശ്രേഷ്ഠമായ ജീവിതത്തിന്

uploads/news/2017/03/88311/jyothi100317.jpg

മനസിനെ ബലപ്പെടുത്തുകയും ശരീരത്തെ വിശ്വസിപ്പിക്കുകയും ചെയ്താല്‍ ഒട്ടുമിക്ക രോഗങ്ങളില്‍നിന്നും ശാരീരിക അസ്വസ്ഥതകളില്‍നിന്നും തീര്‍ച്ചയായും രക്ഷപ്രാപിക്കാന്‍ കഴിയും.

നമ്മുടെ ജീവിതത്തില്‍ പലതരത്തിലുള്ള പരാജയങ്ങളും വിജയങ്ങളും സംഭവിക്കാറുണ്ട്. ഒരു മനുഷ്യനും എല്ലാക്കാര്യത്തിലും ഒരുപോലെ വിജയിക്കില്ല. ഓരോ മനുഷ്യന്റെയും ജീവിതത്തിലെ പരാജയങ്ങള്‍ക്ക് കാരണം നിരാശയാണ്. വിജയത്തിന് കാരണം സന്തോഷവുമാണ്.

നിരാശയായാലും സന്തോഷമായാലും ബാധിക്കുന്നത് മനസിനെയാണ്. മനസ്സിനെ ബാധിച്ച് കഴിയുമ്പോള്‍ തലച്ചോറിനെ ബാധിക്കും ശരീരത്തെ ബാധിക്കും. അതോടെ പ്രവര്‍ത്തനമണ്ഡലം നിശ്ചലമാകും. എന്തു ചെയ്യണമെന്നറിയാതെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലെത്തുന്നു.

അതേസമയം സന്തോഷമാണ് മനസ്സിനെ ബാധിക്കുന്നതെങ്കില്‍ തലച്ചോറിന്റെ പ്രവര്‍ത്തനശേഷി വര്‍ദ്ധിക്കും. ശരീരത്തിന് ഉന്മേഷം അനുഭവപ്പെടും. കര്‍മ്മമണ്ഡലം ഉണര്‍ന്നു പ്രവര്‍ത്തിക്കും. അപ്പോള്‍ വിജയം സുനിശ്ചിതം.

വിദ്യാഭ്യാസ മേഖലകളില്‍ കുട്ടികളുടെ വിജയപരാജയത്തിന് കാരണം പ്രധാനമായും സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ അവരുടെ മനസ്സില്‍ പതിക്കുന്ന നെഗറ്റീവായിട്ടുള്ളതും പോസിറ്റീവായിട്ടുള്ളതുമായ അവസ്ഥമൂലമാണ്.

അതുപോലെ കുടുംബജീവിതത്തില്‍ ഭാര്യയിലും ഭര്‍ത്താവിലും സ്‌നേഹവും സന്തോഷവും നിലനിന്നുപോകണമെങ്കില്‍ പണം മാത്രം ഉണ്ടായിട്ട് കാര്യമില്ല. പണം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരുപോലെ എല്ലാക്കാര്യങ്ങളും അഡ്ജസ്റ്റ് ചെയ്ത് സന്തോഷത്തോടെ പോകണമെങ്കില്‍ രണ്ടുപേരിലും പോസിറ്റീവ് എനര്‍ജി (മനസ്സില്‍ സന്തോഷം) നിലനില്‍ക്കണം.

അതുപോലെ ശരീരത്തെ ബാധിക്കുന്ന രോഗങ്ങള്‍ കൂടുതലും ഉണ്ടാകാന്‍ കാരണം നമ്മുടെ ശരീരത്തെ വിശ്വാസമില്ലാത്തതിനാലും മാനസിക ബലക്കുറവും കൊണ്ടാണ്.

മനസിനെ ബലപ്പെടുത്തുകയും ശരീരത്തെ വിശ്വസിപ്പിക്കുകയും ചെയ്താല്‍ ഒട്ടുമിക്ക രോഗങ്ങളില്‍നിന്നും ശാരീരിക അസ്വസ്ഥതകളില്‍നിന്നും തീര്‍ച്ചയായും രക്ഷപ്രാപിക്കാന്‍ കഴിയും.

മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്കെല്ലാം തന്നെ 80 ശതമാനം വരെ രത്‌നധാരണംകൊണ്ട് പരിഹരിക്കാന്‍ കഴിയും. ബാക്കി 20 ശതമാനം നമ്മുടെ നിഷ്ഠയിലും പ്രാര്‍ത്ഥനയിലുമാണ്. തീര്‍ച്ചയായും മനുഷ്യജീവിതത്തില്‍ രത്‌നധാരണം അത്യന്താപേക്ഷിതമാണ്.

ഗ്രഹനിലയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കാര്യങ്ങളും നിലവിലുള്ള കാര്യങ്ങളും വരാന്‍പോകുന്ന കാര്യങ്ങളെക്കുറിച്ചും എല്ലാം വ്യക്തമായി പഠിച്ചതിനുശേഷം ശരീരത്തിന് അനുയോജ്യമായ അളവില്‍ പ്രവര്‍ത്തനശേഷിയുള്ള രത്‌നങ്ങള്‍ തെരഞ്ഞെടുത്ത് അവ വിധിപ്രകാരം ധരിച്ചാല്‍ മനസ്സില്‍ പോസിറ്റീവ് എനര്‍ജി നിലനില്‍ക്കും.

തൊഴില്‍രംഗത്തായാലും വിദ്യാഭ്യാസരംഗത്തായാലും കുടുംബജീവിതത്തിലായാലും വിജയിക്കും.

ഗണേശന്‍ എസ്.
കായംകുളം

Ads by Google
TRENDING NOW