Tuesday, November 21, 2017 Last Updated 50 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 10 Mar 2017 03.21 PM

മികച്ച നടിക്കുള്ള പുരസ്‌കാരം നല്‍കേണ്ടിയിരുന്നത് രജിഷയ്ക്കായിരുന്നില്ലെന്ന് ഔസേപ്പച്ചന്‍

Ouseppachan, rajisha vijayan

തിരുവനന്തപുരം: സംസ്ഥാന പുരസ്‌കാര നിര്‍ണ്ണയത്തിനെതിരെ സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. മികച്ച നടിക്കുള്ള പുരസ്‌കാരം നല്‍കേണ്ടിയിരുന്നത് രജീഷയ്ക്കായിരുന്നില്ലെന്ന് ഔസേപ്പച്ചന്‍ പറഞ്ഞു. മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നത് സുരഭിയ്ക്കാണ്. മിന്നാമിനുങ്ങ് ദ ഫയര്‍ ഫ്‌ളൈ എന്ന ചിത്രത്തില്‍ സുരഭി അത്രയേറെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സുരഭിയുടെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്നും ഔസേപ്പച്ചന്‍ പറഞ്ഞു.

മിന്നാമിനുങ്ങ് ദ ഫയര്‍ ഫ്‌ളൈ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് താനാണ്. സിനിമയുടെ ഏതാനും ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ തന്നെ സുരഭിയെ വിളിച്ച് ദേശീയ പുരസ്‌കാരത്തിന് അര്‍ഹതയുണ്ടെന്ന് താന്‍ പറഞ്ഞിരുന്നതായും ഔസേപ്പച്ചന്‍ പറഞ്ഞു. ചിത്രത്തിലെ പ്രകടനത്തിന് സുരഭിയ്ക്ക് പ്രത്യേക പരാമര്‍ശമാണ് ലഭിച്ചത്.

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തില്‍ രജിഷ നന്നായി ചെയ്തിട്ടുണ്ട്. എന്നാല്‍ ആ കഥാപാത്രത്തിന് കാര്യമായ അഭിനയ സാധ്യതകളില്ലായിരുന്നു. മാത്രമല്ല അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ നാല് കഥാപാത്രങ്ങളില്‍ ഒന്നു മാത്രമായിരുന്നു രജിഷയുടേതെന്നും ഔസേപ്പച്ചന്‍ പറഞ്ഞു. മികച്ച നടിക്കുള്ള പുരസ്‌കാരം നല്‍കിയപ്പോള്‍ സിനിമ കൈകാര്യം ചെയ്ത വിഷയത്തിന് പ്രാധാന്യം നല്‍കിയില്ലെന്നും ഔസേപ്പച്ചന്‍ കുറ്റപ്പെടുത്തി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW