Monday, February 19, 2018 Last Updated 29 Min 49 Sec ago English Edition
Todays E paper
Ads by Google
നീതു വര്‍ഗീസ്
Friday 10 Mar 2017 01.43 PM

സുധീരന്‍ രാജിവെയ്ക്കുമ്പോള്‍...

uploads/news/2017/03/88303/state.jpg

തിരുവനന്തപുരം: അഴിമതിയല്ല അതുക്കുംമേലേ കൊടുങ്കാറ്റ് ആഞ്ഞടിച്ചാല്‍പ്പോലും അധികാരത്തില്‍നിന്ന് പിടിവിടാത്തവര്‍ സുധീരനെ മാതൃകയാകട്ടെ! അപ്രതീക്ഷിതം.. അതില്‍ അപ്പുറം കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള വി.എം. സുധീരന്റെ രാജിപ്രഖ്യാപനത്തെ വിശേഷിപ്പിക്കാനാകില്ല. സുധീരന്റെ രാജിപ്രഖ്യാപനം രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏവരെയും ഞെട്ടിച്ചു. കോണ്‍ഗ്രസിന്റെ പാര്‍ട്ടി മേലാളന്‍മാര്‍പോലും സുധീരന്റെ രാജി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത് പോലും..

തിരുവഞ്ചൂരിനെ ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്ന് നീക്കി 2014 ല്‍ രമേശ് ചെന്നിത്തലയെ ആ സ്ഥാനത്തേക്ക് ഉയര്‍ന്നതിനെ തുടര്‍ന്നാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വി.എം സുധീരനെത്തുന്നത്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള സുധീരന്റെ മാര്‍ച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേരിട്ടുള്ള ആശീര്‍വാദത്തോടെയായിരുന്നു. എ-ഐ ഗ്രൂപ്പ് പോര് മുറുകിനിന്ന സമയത്താണ് സ്പീക്കറായ ജി. കാര്‍ത്തികേയനെ അധ്യക്ഷനാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടേയും ആഗ്രഹങ്ങളെ മറികടന്നുകൊണ്ട് രാഹുല്‍ ഗാന്ധി സുധീരനെ അധ്യക്ഷസ്ഥാനത്തേക്ക് അവരോധിക്കുന്നത്. കെപിസിസി ഉപാധ്യക്ഷനായി വിഡി സതീശനെയും രാഹുല്‍ ഗാന്ധി നിയമിച്ചു.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സുധീരന്‍ എത്തിയതോടെ പൊതുവേ കടുത്ത നിലപാടുകളും ആരെയും കൂസാത്ത അദേഹത്തിന്റെ മനോഭാവവും കൂടുതല്‍ കടുത്തതായി. തുടര്‍ന്നാണ് നിലവാരമില്ലാത്ത ബാറുകള്‍ അടച്ചു പൂട്ടണമെന്ന ശക്തമായ നിലപാട് സുധീരന്‍ സ്വീകരിച്ചത്. പിന്നാലെ സംസ്ഥാനത്ത് ബാറുകള്‍ അടച്ച് പൂട്ടി. കടുത്ത മദ്യവിരുദ്ധ നിലപാടില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും പെട്ടുപോയി. മദ്യ വിഷയത്തില്‍ അസ്വാരസ്യങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ തുടക്കം കുറിച്ചു.

പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് സംബന്ധിച്ച് ഉടലെടുത്ത തര്‍ക്കങ്ങളും കോണ്‍ഗ്രസില്‍ ആഭ്യന്തര സംഘര്‍ഷം സൃഷ്ടിച്ചിരുന്നു.പിന്നാലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി പ്രതിപക്ഷസ്ഥാനം നിരസിക്കുകയും ചെയ്തു. സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യങ്ങളും കാരണം ഹൈക്കമാന്‍ഡില്‍ നിന്നേറെ അകലയാണ് ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും.

പാര്‍ട്ടിയിലെ ഗ്രൂപ്പു പോരിനെ എല്ലാം കടത്തിവെട്ടിക്കൊണ്ടുള്ള സുധീരന്റെ രാജി കോണ്‍ഗ്രസ് രാഷ്ട്രിയത്തെ കൂടതല്‍ ഇളക്കിമറിക്കും. ഇനി എത്രയും പെട്ടെുന്നു തന്നെ അധ്യക്ഷസ്ഥാനം ലക്ഷ്യമിട്ടുകൊണ്ടുള്ള സംഘടന തിരഞ്ഞെടുപ്പ് നടത്തനാകും എ ഗ്രൂപ്പിന്റെ നീക്കം. ഒരുപാട് അനിശ്ചിതത്വങ്ങള്‍ ബാക്കി വെച്ചാണ് സുധീരന്‍ എന്ന രാഷ്ട്രീയ പോരാളിയുടെ രാജി...

Ads by Google
Ads by Google
TRENDING NOW