Thursday, November 02, 2017 Last Updated 12 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 10 Mar 2017 12.28 PM

അഭിമുഖത്തിനിടയില്‍ വിളിച്ച മാധ്യമപ്രവര്‍ത്തകന്റെ അമ്മയോട് അനുഷ്‌ക്ക ചെയ്തത് ഇതാണ്

uploads/news/2017/03/88284/anushka-sharmma.jpg

പരസ്യം, സിനിമാ അഭിനയം, നിര്‍മ്മാണം, ഗോസിപ്പ്. ബോളിവുഡ് സൂപ്പര്‍നായിക അനുഷ്‌ക്കാശര്‍മ്മയ്ക്ക് വന്‍ തിരക്കാണ്. എന്നാല്‍ അതിനിടയില്‍ കുഞ്ഞ് കുഞ്ഞ് തമാശകള്‍ ഒപ്പിക്കാനും അനുഷ്‌ക്കാശര്‍മ്മ മടി കാട്ടുന്നില്ല. പുതിയ സിനിമ ഫില്ലുവാരിയുടെ പ്രമോഷണല്‍ പരിപാടികളുമായി ബന്ധപ്പെട്ട മാധ്യമ ചര്‍ച്ചകള്‍ക്കിടയില്‍ ഒരു മാധ്യമസുഹൃത്തിന്റെ മാതാവുമായി മൊബൈല്‍ ഫോണിലൂടെ താരം നടത്തിയ സല്ലാപമാണ് ഇപ്പോള്‍ ചര്‍ച്ച.

വാര്‍ത്താ സമ്മേളനം നടക്കുമ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ റിംഗ് ചെയ്തത്. ഉടന്‍ അമ്മ വിളിക്കുന്നെന്ന് പറഞ്ഞ് അനുഷ്‌ക്ക മാധ്യമപ്രവര്‍ത്തകനെ കാര്യം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഫോണെടുത്ത താരം ഹലോ ആന്റി അദ്ദേഹം ഇന്റര്‍വ്യൂവിലാണെന്നും അതിന് ശേഷം അദ്ദേഹം ഫോണ്‍ വിളിക്കുമെന്നും പറഞ്ഞു. താന്‍ അനുഷ്‌ക്കയാണെന്ന് അമ്മയോട് പറയുകയും ചെയ്തു. അതിന് ശേഷം റിപ്പോര്‍ട്ടറുടെ പേര് ചോദിച്ച ശേഷം അമ്മയെ തിരിച്ചു വിളിക്കണമെന്നും ഇപ്പോള്‍ എന്റെ അനുഷ്‌ക്കാശര്‍മ്മയുടെ ഇന്റര്‍വ്യൂ ആണെന്നും പറഞ്ഞു.

എന്തായാലും എവിടെയായാലും എന്തു ചെയ്യുകയാണെങ്കിലും മാതാവ് വിളിച്ചാല്‍ ഉത്തരം പറയണമെന്ന് തെളിയിക്കുകയായിരുന്നു അനുഷ്‌ക്കാ ശര്‍മ്മ. ഷാഷി എന്ന പ്രേതമായിട്ടാണ് അനുഷ്‌ക്ക ഫില്ലൗരിയില്‍ അഭിനയിക്കന്നത്. ജീവനില്ലാത്ത കഥാപാത്രമായി അഭിനയിക്കുന്നത് രസകരമാണെന്നാണ് അനുഷ്‌ക്ക പറഞ്ഞത്. ജീവനും ശരീരവുമുള്ള ജീവിച്ചിരിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിരസതയില്‍ നിന്നും ഒരു മോചനമെന്നാണ് അനുഷ്‌ക്ക പ്രതികരിച്ചത്. ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ എന്‍എച്ച്10 ന് ശേഷം അനുഷ്‌ക്ക നിര്‍മ്മിക്കുന്ന രണ്ടാമത്തെ സിനിമയാണ് ഫില്ലൗരി.

Ads by Google
Ads by Google
TRENDING NOW