Friday, March 17, 2017 Last Updated 13 Min 0 Sec ago English Edition
Todays E paper
Friday 10 Mar 2017 12.17 PM

അങ്കമാലി ഡയറീസിനെ വാനോളം പുകഴ്തി പൃഥ്വിരാജ്

uploads/news/2017/03/88282/prithviraj.jpg

ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസിനെ പുകഴ്തി പൃഥ്വിരാജ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം പുതിയ ചിത്രം കണ്ട പങ്കുവച്ചത്.

അങ്കമാലി ഡയറീസ് മികച്ച നിലവാരം പുലര്‍ത്തുന്ന ഒരു ചിത്രമാണ്. എഴുത്തിനൊപ്പം അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. നടന്‍ ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ 86 പുതുമുഖങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇവരുടെ എല്ലാം മികച്ച അഭിനയ മുഹൂര്‍ത്തങ്ങളാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിന്റെ സംവിധായകനായ ലിജോ ജോസ് പല്ലിശ്ശേരിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ താന്‍ കാത്തിരിക്കുന്നു എന്നും പറഞ്ഞു കൊണ്ടാണ് താരം പോസ്റ്റ് അവസാനിപ്പിക്കുന്നത്. നേരത്തെ സിറ്റി ഓഫ് ഗോഡ് എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു.

കഴിഞ്ഞ ദിവസം മോഹന്‍ലാലും ചിത്രത്തെ പുകഴ്തി ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. തങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് ലഭിച്ചതെന്ന് അണിയറ പ്രവര്‍ത്തകരും സംവിധായകനും പറഞ്ഞിരുന്നു.

Ads by Google
TRENDING NOW