ജനീവ: സ്വിറ്റസര്‍ലന്‍ഡിലെ ഒരു കഫേയില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇയാളുടെ നില അതീവ ഗുരുതരമാണ്. വടക്ക് പടിഞ്ഞാറന്‍ സ്വിറ്റ്സര്‍ലന്‍ഡ് ബേസലിലെ കഫേ 56ലാണ് ആക്രമണം ഉണ്ടായത്.
പ്രാദേശിക സമയം രാത്രി 8.15നാണ് ആക്രമണം നടന്നത്. കഫേയിലേക്ക് ഇരച്ചുകയറിയ രണ്ട് അജ്ഞാതര്‍ പ്രകോപനം ഒന്നുമില്ലാതെ വെടിയയുതിര്ക്കുകയായരിന്നുവെന്ന് പൊലീസ് അറിയിച്ചു. വിവരമറിഞ്ഞ് സുരക്ഷാഉദ്യോഗസ്തര് സ്ഥലതെത്തിയപ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടിരുന്നു. ഇവര്‍ ആക്രമണത്തിന് ശേഷം റെയില്‍ വേ സ്റ്റേഷനിലേക്കാണ് പോയതെന്ന് പൊലീസ് പറഞ്ഞു. ഇത് ഭീകരാക്രമണം ആണോയെന്ന് പരിശോധിച്ചു വരികയാണ്.
നേരത്തെ ഈ കഫേ മയക്കുമരുന്ന് കേന്ദ്രങ്ങളുമായി ബന്ധമുള്ള സ്ഥാപനമായിരുന്നു. പിന്നീട് നവീകരിച്ച് ഒരു കഫേ ആക്കി മാറ്റുകയായിരുന്നു.