Wednesday, June 28, 2017 Last Updated 18 Min 8 Sec ago English Edition
Todays E paper
Friday 10 Mar 2017 08.55 AM

മുഖ്യമന്ത്രിയുടെ വാടക പരാമര്‍ശം: സഭയില്‍ ഇന്നും ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

uploads/news/2017/03/88254/assembley.jpg

തിരുവനന്തപുരം: ശിവസേനയുടെ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്നും പ്രതിപക്ഷ ബഹളം. മന്ത്രിയുടെ വാടക പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സീറ്റുകളില്‍ നിന്നും ഇറങ്ങി പ്രതിഷേധിച്ചു. സംഘപരിവാറിനോട് പ്രതിപക്ഷം സമരസപ്പെട്ടിരിക്കുന്നെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ശിവസേനയെയും ബിജെപിയെ എതിര്‍ക്കുന്നതിന് മുഖ്യമന്ത്രിയുടെ പിന്തുണയോ സാരോപദേശമോ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ നടത്തിയ പരാമര്‍ശം സഭാ നടപടികളില്‍ നിന്നും നീക്കം ചെയ്യണമെന്ന പ്രതിപക്ഷത്തി​ന്റെ വാദം സ്പീക്കര്‍ അംഗീകരിച്ചില്ല. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ വാഗ്വാദം നടത്തുകയും പ്രതിപക്ഷം സഭ ബഹിഷ്ക്കരിക്കുകയും ആയിരുന്നു. ശിവസേനയെ എതിര്‍ക്കുന്ന കാര്യത്തിലും മതേതരത്വം സംരക്ഷിക്കുന്ന കാര്യത്തിലും യുഡിഎഫിന് മുഖ്യമന്ത്രിയുടെ അംഗീകാരം ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി സീറ്റിന് വെളിയിലിറങ്ങി പ്രതിപക്ഷ എംഎല്‍എ മാരോട് കയര്‍ത്തെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

ആരോപണത്തിന് പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരേ പ്രതിപക്ഷം പ്‌ളക്കാര്‍ഡുകളുമായിട്ടായിരുന്നു സഭയില്‍ എത്തിയത്. വാദപ്രതിവാദങ്ങള്‍ക്ക് ശേഷം പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. സഭയ്ക്ക് പുറത്തും മുദ്രാവാക്യം വിളിയുമായി പ്രതിഷേധം പ്രതിപക്ഷം തുടര്‍ന്നു. സഭയില്‍ എല്ലാ അംഗങ്ങള്‍ക്കും തുല്യത ഉറപ്പുവരുത്തേണ്ട സ്പീക്കര്‍ അത് പാലിക്കുന്നില്ലെന്നും മുഖ്യമന്ത്രി ആരോപണത്തില്‍ നിന്നും പിന്മാറിയില്ലെന്നും പ്രതിപക്ഷ നേതാക്കളെ ആക്ഷേപിക്കുകയായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Ads by Google
LATEST NEWS
TRENDING NOW