Friday, April 20, 2018 Last Updated 3 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 10 Mar 2017 07.58 AM

കാത്തിരിപ്പിന് വിരാമമിട്ട് കാട്ര് വെളിയിടിന്റെ ട്രെയിലര്‍ പുറത്ത്

uploads/news/2017/03/88252/kaatru-vilayadu.jpg

അങ്ങിനെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മണിരത്‌നം കാര്‍ത്തി ചിത്രം കാട്ര് വെളിയിടിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നേവിയുടെ പശ്ചാതലത്തില്‍ നടക്കുന്ന ഒരു പ്രണയ കഥയുമായാണ് ഇരുവരും എത്തുന്നത്. മണിരത്‌നം ചിത്രത്തില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന എല്ലാ പ്രത്യേകതകളും ഈ ചിത്രത്തിനുണ്ട്.

റോജയ്ക്ക് ശേഷം കശ്മീരിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും കാട്ര് വെളിയിടിനുണ്ട്. മഞ്ഞിന്റെ കുളര്‍മ്മ നിറയുന്ന ലൊക്കേഷനുകളാണ് ട്രെയിലറില്‍ മുന്നില്‍ നില്‍ക്കുന്നത്.

എല്ലാവരുടേയും പ്രതീക്ഷ പോലെ ചിത്രം മണി ശൈലിയില്‍ തന്നെയാണ് പുറത്തിറക്കുന്നത്. ട്രെയിലറിലും കാര്‍ത്തിയും അദിതി റാവുവും മാത്രമാണുള്ളത്. നേവി ഉദ്യോഗസ്ഥന്റെ കഥപറയുന്നതിനാല്‍ കാര്‍ത്തിയുടെ ഇതുവരെ കാണാത്ത ക്ലീന്‍ഷേവ് ചെയ്ത മുഖമാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറില്‍ തന്നെ വൈകാരികമായ ഡയലോഗ് ഡെലിവറി നടത്തി നായകന്‍ ശ്രദ്ധ പിടിച്ചു പറ്റുമ്പോള്‍ നായികയുടെ ഭാവപ്രകടനങ്ങള്‍ ഭംഗിയായി അവതരിപ്പിച്ച നായിക അദിതി റാവുവും തിളങ്ങുന്നു.

രവി വര്‍മ്മനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എ.ആര്‍. റഹമാന്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്ന ചിത്രം വൈകാതെ തന്നെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW