Monday, June 26, 2017 Last Updated 1 Min 19 Sec ago English Edition
Todays E paper
Friday 10 Mar 2017 02.35 AM

കോഴഞ്ചേരി ആശുപത്രിയില്‍ ജീവനക്കാരിയെന്നു പറഞ്ഞെത്തിയ യുവതി നവജാത ശിശുവിനെ ​അച്‌ഛന്റെ കൈയില്‍നിന്നു തട്ടിക്കൊണ്ടുപോയി

uploads/news/2017/03/88131/4.jpg

കോഴഞ്ചേരി: അച്‌ഛനെ കബളിപ്പിച്ച്‌ നാലു ദിവസം മാത്രം പ്രായമുള്ള ശിശുവിനെ തട്ടിക്കൊണ്ടുപോയി. റാന്നി മാടത്തുംപടി ചെല്ലക്കാട്ട്‌ കാവുംമൂലയില്‍ പാസ്‌റ്റര്‍ സജിയുടെയും അനിതയുടെയും മകനെയാണ്‌ അജ്‌ഞാത യുവതി തട്ടിയെടുത്തത്‌. ഇന്നലെ രാവിലെ 11.10-ന്‌ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലായിരുന്നു സംഭവം.

കെ.എല്‍ 03-8936 നമ്പറും അഞ്‌ജനകാലായില്‍ എന്നു പേരുമുള്ള ഓട്ടോറിക്ഷയിലാണ്‌ കുഞ്ഞിനെ കൊണ്ടുപോയതെന്നു കരുതുന്നു. കൈക്കുഞ്ഞുമായി ഈ ഓട്ടോറിക്ഷ 11.15-ന്‌ ആശുപത്രി കവാടം കടന്നതായി ആശുപത്രിയിലെ സി.സി. ടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി.

പത്തനാപുരം ബഥേല്‍ സഭയുടെ പാസ്‌റ്ററാണ്‌ സജി. കഴിഞ്ഞ അഞ്ചിനാണ്‌ അനിത ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്‌. ഇവരുടെ രണ്ടാമത്തെ കുഞ്ഞാണ്‌ ഇത്‌. ചൊവ്വാഴ്‌ച പി.പി.എസ്‌. ഓപ്പറേഷന്‍ നടത്തിയതിനു ശേഷം അനിതയെ ലേബര്‍ റൂമിനോടു ചേര്‍ന്നുള്ള മുറിയില്‍ കിടത്തി. ഇന്നലെ രാവിലെ പത്തരയോടെ കുഞ്ഞിനെ സജിയെ ഏല്‍പിച്ചതിനു ശേഷം അനിതയുടെ അമ്മ പുറത്തേക്കുപോയി. ഡോക്‌ടര്‍ ലേബര്‍ റൂമിലെത്തിയ സമയത്താണ്‌ ആശുപത്രി ജീവനക്കാരിയെന്നു പറഞ്ഞെത്തിയ യുവതി സജിയുടെ പക്കല്‍ നിന്നു കുഞ്ഞിനെ വാങ്ങി അകത്തേക്കു കയറിയത്‌. കറുത്തു മെലിഞ്ഞ യുവതി ചന്ദന നിറമുള്ള ചുരിദാറാണു ധരിച്ചിരുന്നത്‌.

അല്‍പസമയം കഴിഞ്ഞ്‌ അനിത വന്ന്‌ കുഞ്ഞിനെ ആവശ്യപ്പെട്ടപ്പോഴാണ്‌ തട്ടിപ്പ്‌ മനസിലായത്‌. ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചു. 11.10-ന്‌ ഒരു സ്‌ത്രീ കുഞ്ഞുമായി പുറത്തിറങ്ങുന്നതിന്റെയും ഇവര്‍ കയറിയ ഓട്ടോറിക്ഷ 11.15 ന്‌ ആശുപത്രി കവാടത്തിലൂടെ പുറത്തിറങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ സി.സി. ടിവിയില്‍ നിന്നു ലഭിച്ചിട്ടുണ്ട്‌.ദൃശ്യങ്ങളില്‍ കാണുന്ന സ്‌ത്രീ ബുധനാഴ്‌ച രാവിലെ പ്രസവ വാര്‍ഡില്‍ തിരുവല്ല മീന്തലക്കര തെക്കേഉതിമൂട്ടില്‍ രാജേഷിന്റെ ഭാര്യ ശരണ്യയുടെ മുറിയിലെത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്‌.

ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ച ശരണ്യയുടെ സുഹൃത്തിന്റെ ബന്ധുവാണെന്നു പറഞ്ഞാണ്‌ മുറിയിലെത്തിയത്‌. മുറിയില്‍ ശരണ്യയുടെ നിരവധി ബന്ധുക്കളുണ്ടായിരുന്നതിനാല്‍ കുഞ്ഞിനെ മോഷ്‌ടിക്കാതെ രക്ഷപ്പെടുകയായിരുന്നെന്നു കരുതുന്നു.

Ads by Google
Friday 10 Mar 2017 02.35 AM
YOU MAY BE INTERESTED
TRENDING NOW