Wednesday, May 23, 2018 Last Updated 2 Min 51 Sec ago English Edition
Todays E paper
Ads by Google
ബര്‍ലിന്‍ മാത്യു
Friday 10 Mar 2017 02.34 AM

പണത്തിന്റെ ഉറവിടം അറിയിക്കണം പള്ളികളോടു കണക്കു ചോദിച്ച്‌ ആദായ നികുതി വകുപ്പ്‌

uploads/news/2017/03/88094/crurency.jpg

കോട്ടയം: നോട്ടുനിരോധന കാലയളവില്‍ ക്രൈസ്‌തവ ദേവാലങ്ങളില്‍ നടന്ന സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ തേടി ആദായ നികുതി വകുപ്പ്‌ നോട്ടീസ്‌. നവംബര്‍ എട്ടിനും ഡിസംബര്‍ 30 നും ഇടയില്‍ ലഭിച്ച നേര്‍ച്ചപ്പണം, കുര്‍ബാന പണം, സംഭാവന തുടങ്ങി എല്ലാ തുകയുടെയും വിവരങ്ങള്‍ കൈമാറണമെന്നു നിര്‍ദേശം.പണം നല്‍കിയ ആളുടെ പേര്‌, പാന്‍ കാര്‍ഡ്‌ നമ്പര്‍, പണത്തിന്റെ ഉറവിടം എന്നിവ നല്‍കണം. പാന്‍ കാര്‍ഡ്‌ ഇല്ലാത്തവര്‍ പണം നല്‍കിയിട്ടുണ്ടെങ്കില്‍ അത്‌ പ്രത്യേകം അറിയിക്കണമെന്നും നോട്ടീസിലുണ്ട്‌.

വിവരങ്ങള്‍ കൈമാറിക്കഴിഞ്ഞാല്‍ ആദായ നികുതി വിഭാഗം പണം നല്‍കിയവരോടു നേരിട്ടു വിശദീകരണം തേടുമെന്നാണു സൂചന. ക്രൈസ്‌തവ സഭകളിലെ ഓരോ ബിഷപ്‌ ഹൗസുകള്‍ക്കും പ്രത്യേകം പ്രത്യേകമാണ്‌ നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌. നോട്ട്‌ പിന്‍വലിക്കലിനുശേഷം ദേവാലയങ്ങളുടെ അക്കൗണ്ടുകളില്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചതായി ആദായ നികുതി വകുപ്പിനു പരാതി ലഭിച്ചിരുന്നു. ഈ പശ്‌ചാത്തലത്തിലാണ്‌ പരിശോധന. 31ന്‌ മുമ്പായി വിവരങ്ങള്‍ കൈമാറാനാണ്‌ വകുപ്പിന്റെ നിര്‍ദേശം.

പള്ളികളില്‍ നേര്‍ച്ചയായോ സംഭാവനയായോ ലഭിച്ചിരുന്ന പണം പള്ളികളുടെ തന്നെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയായിരുന്നു പതിവ്‌. ഇതിന്റെ വരവു ചെലവു കണക്കുകള്‍ രൂപതാ കാര്യാലയത്തിലേക്കു മാസം തോറുമോ മൂന്നു മാസം കൂടുമ്പോഴോ നല്‍കുമായിരുന്നു. എന്നാല്‍ പണം എവിടെ നിന്നാണെന്നോ, നല്‍കിയ വ്യക്‌തിയുടെ വിവരങ്ങളോ ശേഖരിക്കാറില്ല.

നോട്ട്‌ അസാധുവാക്കലിനു പിന്നാലെ വരുമാനത്തില്‍ വര്‍ധനയുണ്ടായത്‌ നിരോധിച്ച നോട്ടുകള്‍ കൂടുതലായി എത്തിയതുകൊണ്ടാണെന്നു വൈദികര്‍ പറയുന്നു. എന്നാല്‍ ഇങ്ങനെ പണം നല്‍കിയവരുടെ വിവരങ്ങള്‍ പല ദേവാലയങ്ങളിലും ലഭ്യമല്ല. നേര്‍ച്ചപ്പണത്തിന്‌ ഉറവിടം ചോദിക്കാറില്ലെന്നും ഇവര്‍ വ്യക്‌തമാക്കുന്നു.

Ads by Google
ബര്‍ലിന്‍ മാത്യു
Friday 10 Mar 2017 02.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW