Wednesday, June 28, 2017 Last Updated 0 Min 21 Sec ago English Edition
Todays E paper
Thursday 09 Mar 2017 08.44 PM

വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയ യുവതി ജയിലിലായി

uploads/news/2017/03/88046/women.jpg

കാമുകനൊപ്പം അവധിക്കാലം ആസ്വദിക്കാന്‍ യു എ ഇയില്‍ എത്തിയതായിരുന്നു ഉക്രൈന്‍ യുവതി. ഇതിനിടയില്‍ വയറുവേദന മൂലം ആശുപത്രിയില്‍ ചികിത്സ തേടി. ഇതോടെ യുവതി ഗര്‍ഭിണിയാണ് എന്ന് ഡോക്ട്ടര്‍ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്നു യുവതിയും കാമുകനും ജയിലിലായി. വിവാഹത്തിനു മുമ്പു ഗര്‍ഭിണിയായതിനെ തുടര്‍ന്നാണു യുവതി ജയിലിലായത്. വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന കുറ്റത്തിനാണ് ഇവര്‍ ജയിലിലായത്. കഴിഞ്ഞ മാസം അറസ്റ്റിലായ കമിതാക്കള്‍ ഇപ്പോഴും കസ്റ്റഡിയിലാണ്.

uploads/news/2017/03/88046/wm-2.jpg

വിവാഹപൂര്‍വ ലൈംഗികബന്ധം യു എ ഇയില്‍ കുറ്റകരമാണ്. യുവാവ് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവിടെ ജോലി ചെയ്തു വരികയായിരുന്നു. 2014 മുതല്‍ ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. അവധിക്കാലം ആസ്വദിക്കുന്നതിനു വേണ്ടിയായിരുന്നു യുവാവ് കാമുകിയെ യു എ ഇയില്‍ കൊണ്ടു വന്നത്. യുവതി ഗര്‍ഭിണിയാണെന്നും ഇവര്‍ വിവാഹതരല്ലെന്നും അറിഞ്ഞ ഡോാക്ടര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായാല്‍ ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടി വരുന്ന ചരിത്രമാണ് യു എ ഇയ്ക്കുള്ളത്.

Ads by Google
Thursday 09 Mar 2017 08.44 PM
YOU MAY BE INTERESTED
TRENDING NOW