Tuesday, June 05, 2018 Last Updated 35 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 09 Mar 2017 08.38 PM

പത്ത് വര്‍ഷം ലൈംഗികബന്ധം നിഷേധിച്ച ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചുമാറ്റി

uploads/news/2017/03/88045/knife.jpg

ഗാസിയാബാദ്: പത്ത് വര്‍ഷം ലൈംഗികബന്ധം നിഷേധിച്ച ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചുമാറ്റി. വ്യാഴാഴ്ച രാവിലെ 9.30നാണ് ദാരുണമായ സംഭവം നടന്നത്. 30കാരിയായ യുവതിക്ക് ഭര്‍ത്താവ് പത്ത് വര്‍ഷം ലൈംഗിക ബന്ധം നിഷേധിച്ചുവെന്നാണ് ആക്ഷേപം. ദമ്പതികള്‍ക്ക് കുട്ടികളില്ല. ഇതേച്ചൊല്ലി ദമ്പതികള്‍ നിരന്തരം കലഹവും പതിവായിരുന്നു.

കുട്ടികളുണ്ടാകാതിരിക്കുന്നതിനാണ് ഭര്‍ത്താവ് ലൈംഗിക ബന്ധം ഒഴിവാക്കിയത്. ഇതില്‍ മനംമടുത്ത യുവതി അറ്റകൈ പ്രയോഗം നടത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ബാത്ത്‌റൂമില്‍ നിന്നിറങ്ങി വരികയായിരുന്ന ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കറിക്കത്തി ഉപയോഗിച്ച് മുറിച്ച് മാറ്റുകയായിരുന്നു. ടാക്‌സി സര്‍വീസ് ഉടമയാണ് ഭര്‍ത്താവ്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

തന്നില്‍ കുട്ടി വേണ്ടന്നും മറ്റ് സ്ത്രീകളില്‍ കുട്ടി വേണമെന്നാണ് തന്റെ ആഗ്രഹമെന്നും ഭര്‍ത്താവ് പതിവായി പറഞ്ഞിരുന്നതായി യുവതി പറഞ്ഞു. എന്തുകൊണ്ടാണ് ഭര്‍ത്താവ് തന്നെ വെറുത്തിരുന്നതെന്ന് അറിയില്ലെന്നും യുവതി പറഞ്ഞു. 2006ലാണ് ദമ്പതികള്‍ വിവാഹിതരായത്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ തന്നെയും തന്റെ സഹോദരിമാരെയും ഭര്‍ത്താവ് ഉപദ്രവിക്കുമായിരുന്നെന്നും യുവതി പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW