Thursday, April 13, 2017 Last Updated 5 Min 25 Sec ago English Edition
Todays E paper
Thursday 09 Mar 2017 07.15 PM

ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം വരുന്നു ; എവിടെയെന്നല്ലേ ?

uploads/news/2017/03/88033/palam.jpg

കുവൈറ്റ് സിറ്റി : ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം കുവൈത്തില്‍ നിര്‍മ്മിക്കുന്നു. പുരാതന സില്‍ക്ക് റോഡ് വ്യാപാര ഇടനാഴി പുനഃരാരംഭിക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മിക്കുന്ന പാലത്തിന്റെ നീളം 22 മൈല്‍ (36 കിലോമീറ്റര്‍) ആണ്. സില്‍ക്ക് നഗരം നിര്‍മിക്കുന്നതിനായി അധികം ആള്‍പ്പാര്‍പ്പില്ലാത്ത സുബ്ബിയ പ്രദേശമാണ് കുവൈറ്റ് കണ്ടെത്തിയിരിക്കുന്നത്.

നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 10,000 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കുവൈറ്റ് സിറ്റിയില്‍ നിന്ന് സുബ്ബിയയിലേക്കുള്ള ദൂരം നിലവില്‍ ഒന്നരമണിക്കൂറാണ്, ഇത് 20-25 മിനിറ്റ് യാത്രയായി കുറയും. സില്‍ക്ക് നഗരം നിര്‍മിക്കുന്നതിനായി 5,000 മെഗാവാട്ടിന്റെ ഊര്‍ജ പ്ലാന്റ് സുബ്ബിയയില്‍ നിര്‍മിച്ചു കഴിഞ്ഞു. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായും കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ഇത് ഗതാഗതത്തിനായി തുറന്നുകൊടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കുവൈറ്റ് ഭരണസമിതി വൃത്തങ്ങള്‍ അറിയിച്ചു.

Ads by Google
Thursday 09 Mar 2017 07.15 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW