Tuesday, December 12, 2017 Last Updated 24 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 09 Mar 2017 07.11 PM

സ്‌കോഡയ്‌ക്കെതിരെ പ്രതിഷേധം തീര്‍ക്കാന്‍ ഉടമസ്ഥന്‍ ചെയ്തത്

uploads/news/2017/03/88032/car.jpg

പഞ്ചാബ് : പഞ്ചാബിലെ ലുധിയാനയില്‍ കാര്‍ നിര്‍മ്മാതാവായ സ്‌കോഡയ്ക്ക് എതിരെ ഉടമസ്ഥന്‍ കഴുതകളെ കൊണ്ട് തന്റെ കാര്‍ കെട്ടി വലിപ്പിച്ച് പ്രതിഷേധം നടത്തി. ഉടമസ്ഥന്റെ പ്രതിഷേധം ഇപ്പോള്‍ ദേശീയതലത്തില്‍ ചര്‍ച്ച ആയിരിക്കുകയാണ്. തന്റെ ഒക്ടേവിയ നിരന്തരം ബ്രേക്ക് ഡൗണായിട്ടും കാര്‍ നിര്‍മ്മാതാവായ സ്‌കോഡയ്ക്ക് അത് പരിഹരിക്കാന്‍ സാധിക്കാതെ പോയതിനാണ് നഗരത്തിലെ തിരക്കുള്ള മാര്‍ക്കറ്റ് റോഡുകളിലൂടെ കഴുതകളെക്കൊണ്ട് തന്റെ സ്‌കോഡ ഒക്ടേവിയയെ ഉടമസ്ഥന്‍ കെട്ടി വലിപ്പിച്ചത്.

uploads/news/2017/03/88032/car1.jpg

കാറിന്റെ തുടര്‍ച്ചയായുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഡീലര്‍ഷിപ്പിന് സാധിക്കാതെ വന്നതോടെയാണ് ഉടമസ്ഥന്‍ കഴുതകളെ കൊണ്ട് കാര്‍ കെട്ടിവലിപ്പിച്ചതെന്നാണ് എന്‍ഐഎയുടെ റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ ഡീലര്‍ ഹെഡുമായും സ്‌കോഡയുടെ സോണല്‍ ഓഫീസുമായും ബന്ധപ്പെട്ട ഉപഭോക്താവിന് വ്യക്തമായ നിര്‍ദ്ദേശങ്ങളോ, പരിഹാര മാര്‍ഗങ്ങളോ ലഭിച്ചിരുന്നില്ല.

uploads/news/2017/03/88032/car2.jpg

Ads by Google
Thursday 09 Mar 2017 07.11 PM
YOU MAY BE INTERESTED
TRENDING NOW