Wednesday, April 11, 2018 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 09 Mar 2017 07.00 PM

പതിനാലുകാരിയെ വായില്‍ തുണി തിരുകിയ ശേഷം പീഡിപ്പിച്ചു; പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

uploads/news/2017/03/88029/rape-1.jpg

ന്യൂഡല്‍ഹി: പതിനാലുകാരിയെ വായില്‍ തുണി തിരുകിയ ശേഷം കൂട്ട ബലാത്സംഗം ചെയ്തു. പ്രായപൂര്‍ത്തിയാകാത്തവരാണ് ക്രുരകൃത്യം ചെയ്തത്. പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച നടന്ന പീഡന വിവരം ബുധനാഴ്ചയാണ് പുറത്തറിയുന്നത്. വയറ് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീട്ടില്‍ വിവരം പറയുകയായിരുന്നു.

ഞായറാഴ്ച വൈകുന്നേരം കടയില്‍ പോയ പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പീഡിപ്പിക്കുകയായരുന്നു. 15-17 വയസ് പ്രായമുള്ള നാല് ആണ്‍കുട്ടികളാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടി കടയിലേക്ക് പോകുന്നത് കാത്ത് ഇരുട്ടത്ത് കാത്ത് നിന്ന പ്രതികള്‍ ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഇരുട്ടത്തേക്ക് കൊണ്ടു പോയ പ്രതികള്‍ പീഡനം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു.

പീഡനവിവരം പുറത്ത് പറഞ്ഞാല്‍ പീഡനദൃശ്യങ്ങള്‍ ഗ്രാമത്തില്‍ പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. ഇതേതുടര്‍ന്നാണ് പെണ്‍കുട്ടി പീഡന വിവരം പുറത്ത് പറയാതിരുന്നത്്. രണ്ട് ദിവസത്തിന് ശേഷം പെണ്‍കുട്ടി മാതാപിതാക്കളോട് പീഡന വിവരം പറഞ്ഞതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളായ ആണ്‍കുട്ടികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW