Thursday, March 16, 2017 Last Updated 23 Min 9 Sec ago English Edition
Todays E paper
Thursday 09 Mar 2017 06.15 PM

സാധാരണക്കാരന്റെ വാഹനം സാന്‍ട്രോ തിരിച്ചെത്തുന്നു

uploads/news/2017/03/88025/santro.jpg

സാധാരണക്കാരന്റെ വാഹനമായി വിപണിയില്‍ നിറഞ്ഞു നിന്നിരുന്ന സാന്‍ട്രോ തിരിച്ചെത്തുന്നു. 1998 മുതല്‍ ഇടത്തരക്കാരുടെ ഇഷ്ട കാറായി വിപണിയില്‍ നിന്ന സാന്‍ട്രോയെ 2014 ലാണ് കമ്പനി പിന്‍വലിച്ചത്. അടുത്ത വര്‍ഷം ആദ്യം തന്നെ വാഹനം വിപണിയില്‍ എത്തുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയ്ക്കുവേണ്ടി മാത്രം ആയിരിക്കും പുതിയ സാന്‍ട്രോ എത്തുക. ഹൈദരാബാദിലെ ഹ്യൂണ്ടോയ് ആര്‍ ആന്റ് ഡി സെന്ററിലായിരിക്കും ഈ പുത്തന്‍ കാറുകള്‍ വികസിപ്പിച്ചെടുക.

നാലു ലക്ഷത്തില്‍ താഴെയായിരിക്കും വാഹനത്തിന്റെ വില. ഐ10ന് പകരക്കാരനായിട്ടായിരിക്കും സാന്‍ട്രോ എത്തുക എന്നും കമ്പനിയില്‍ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

കാറിന്റെ ബ്രാന്‍ഡ് നാമം നിലനിര്‍ത്തി പൂര്‍ണ്ണമായും പുതിയൊരു കാറായിരിക്കും വിപണിയില്‍ എത്തുക. 16 വര്‍ഷത്തെ ജൈത്രയാത്ര അവസാനിപ്പിക്കുമ്പോള്‍ 13.60 ലക്ഷം യുണിറ്റിനെ നിരത്തിലെത്തിക്കാന്‍ കമ്പനിക്കു സാധിച്ചു. 2014 അവസാന നിമിഷങ്ങളില്‍ പോലും വാഹനം 2,400-2,500 യുണിറ്റുകളാണ് മാസം തോറും വിപണിയില്‍ എത്തിയിരുന്നത്. തിരിച്ച് വിപണിയില്‍ എത്തുമ്പോള്‍ സാന്‍ട്രോയുടെ പ്രധാന എതിരാളികള്‍ ക്വിഡും ഡാറ്റ്‌സണ്‍ റെഡിഗോയുമായിരിക്കും.

Ads by Google
TRENDING NOW