Monday, January 22, 2018 Last Updated 9 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 09 Mar 2017 05.12 PM

പീഡനശ്രമത്തിനെതിരെ പരാതി നല്‍കാതിരിക്കാന്‍ പോലീസ് ഇരയ്ക്ക് വാഗ്ദാനം ചെയ്തത് ക്രിക്കറ്റ് മാച്ചിന്റെ ടിക്കറ്റ്

uploads/news/2017/03/88019/rape.jpg

ബംഗളുരു: ലൈംഗിക പീഡന ശ്രമത്തിനെതിരെ കേസ് കൊടുക്കാതിരിക്കാന്‍ പോലീസ് യുവതിക്ക് വാഗ്ദാനം ചെയ്തത് ക്രിക്കറ്റ് മാച്ചിന്റെ ടിക്കറ്റ്. ബംഗളുരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിലാണ് പോലീസിന്റെ വിചിത്ര നടപടി. മാര്‍ച്ച് 5ന് ശിവരാമ റെഡ്ഡി എന്ന സ്ഥിരം കുറ്റവാളിയുടെ പീഡന ശ്രമത്തില്‍ നിന്നും രക്ഷപെട്ട സ്മിത എന്ന യുവതിക്കാണ് പോലീസില്‍ നിന്ന് ദുരനുഭമുണ്ടായത്. സ്മിത പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെത്തിയാണ് ശിവരാമ റെഡ്ഡി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

മാര്‍ച്ച് 5ന് അര്‍ദ്ധ രാത്രി കഴിഞ്ഞ സമയത്ത് ഇയാള്‍ മുറിയില്‍ കയറി വരികയായിരുന്നു. കത്തി ചൂണ്ടി പീഡിപ്പിക്കാന്‍ വന്ന അക്രമിയില്‍ നിന്ന് തലനാരിഴയ്ക്കാണ് സ്മിത രക്ഷപെട്ടത്. ഇതിനെതിരെ പരാതി നല്‍കിയെങ്കിലും പോലീസ് കൃത്യമായ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് യുവതി ബംഗളുരു സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചു. കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വൈറ്റ്ഫീല്‍ഡ് ഡി.സി.പി നാരായണയ്ക്ക് അന്വേഷണ ചുമതല നല്‍കി. യുവതി പരാതി നല്‍കിയ എസ്.ഐ സാദിക് പാഷയുടെ വീഴ്ച അന്വേഷിക്കണമെന്നാണ് നാരായണയ്ക്ക് കമ്മീഷണര്‍ നല്‍കിയ നിര്‍ദ്ദേശം.

പാഷയുടെ വീഴ്ചകള്‍ സ്മിത ഡി.സി.പിയോട് വിവരിച്ചു. റെഡ്ഡിക്കെതിരെ പരാതിയുമായി ചെന്നപ്പോള്‍ തന്നെ പഷ അയാളുടെ ചിത്രം കാണിച്ചു തന്നു. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്നും പരാതി നല്‍കിയാല്‍ നാണക്കേടാകുമെന്നും പാഷ പറഞ്ഞു. തുടര്‍ന്ന് പരാതി നല്‍കാതിരിക്കുന്നത് സ്മിതയ്ക്കും കൂട്ടുകാരികള്‍ക്കും ക്രിക്കറ്റ് മാച്ചിന്റെ ടിക്കറ്റ് സമ്മാനമായി നല്‍കുകയും ചെയ്തു. എന്നാല്‍ അവര്‍ അത് സ്വീകരിക്കാതെ തിരികെ നല്‍കുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW