Tuesday, June 27, 2017 Last Updated 18 Min 56 Sec ago English Edition
Todays E paper
Thursday 09 Mar 2017 04.07 PM

മുന്നറിയിപ്പില്ലാതെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ പൂട്ടി; ഷാര്‍ജയില്‍ അന്‍പതോളം മലയാളി തൊഴിലാളികള്‍ ദുരിതത്തില്‍

uploads/news/2017/03/88007/dubai.jpg

ഷാര്‍ജ: മലയാളികളുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ പൂട്ടിയതിനെ തുടര്‍ന്ന് അമ്പതോളം വരുന്ന മലയാളി തൊഴിലാളികള്‍ ദുരിതത്തിലെന്ന് റിപ്പോര്‍ട്ട്. ഷാര്‍ജ, ദുബൈ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റുകളാണ് മാര്‍ച്ച് മാസം ആദ്യം പൂട്ടിയത്. ഷാര്‍ജയിലെ നാല് സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്.

ഉടമയെ വിളിച്ച് കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തൊഴില്‍ വകുപ്പില്‍ പരാതിപ്പെട്ടതായി തൊഴിലാളികള്‍ പറയുന്നു. സ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ ഭക്ഷപദാര്‍ഥങ്ങള്‍ എടുക്കാന്‍ കഴിയുന്നില്ല. ദിവസങ്ങളായി ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പോരാത്തതിന് താമസിക്കുന്നിടത്തെ വൈദ്യുതിയും വെള്ളവും രണ്ട് തവണ വിഛേദിച്ചിരുന്നു. കെട്ടിടത്തിന്റൈ ചുമതയുള്ളയാളുടെ കാല് പിടിച്ചാണ് ഇത് താത്ക്കാലം പുനഃസ്ഥാപിച്ചത്.

നിരവധി പേര്‍ ഇതിനോടകം അവധിക്ക് നാട്ടില്‍ പോയിട്ടുണ്ട്. തൊഴിലാളികളുടെ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും സ്ഥാപനത്തിന്റെ പ്രധാന ഓഫിസിലാണുള്ളത്. മലയാളികള്‍ക്ക് പുറമെ ഒരു യു.പിക്കാരനും ഡല്‍ഹിക്കാരനും നാല് ഫിലിപ്പിനോ സ്ത്രികളുമാണ് താമസം ഭക്ഷണം എന്നിവയ്ക്കായി ഇവിടെ ബുദ്ധിമുട്ടുന്നത്.

നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഒരു മുന്നറിയിപ്പുമില്ലാതെ പൂട്ടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പൂട്ടുന്നതിന് മുമ്പ് സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ കാര്യമായി ഇറക്കിയിരുന്നില്ല. തൊഴിലാളികള്‍ പതിവ് പോലെ ജോലിക്കത്തെിയപ്പോള്‍ സ്ഥാപനങ്ങള്‍ അടഞ്ഞത് കിടക്കുന്നതാണ് കണ്ടതെന്നും തൊഴിലാളികള്‍ പറയുന്നുയ.

Ads by Google
TRENDING NOW