Thursday, April 13, 2017 Last Updated 0 Min 29 Sec ago English Edition
Todays E paper
Thursday 09 Mar 2017 03.47 PM

ഒരമ്മയുടെ ധര്‍മ്മസങ്കടം

uploads/news/2017/03/88004/mentalaskdr090317.jpg

എന്റെ വിവാഹം നടന്ന സമയത്ത് വീട്ടില്‍ നിന്ന് വളരെ അകലെയുള്ള സ്ഥലത്തായിരുന്നു ജോലി. കല്യാണം കിഞ്ഞ് പത്ത് ദിവസം അവധിയെടുത്തു ഭര്‍ത്താവിനൊപ്പം വിവിധ ബന്ധുവീടുകളിലും മറ്റും പോയി. ഇതിനിടെയാണ് നിസാരമായൊരു കാര്യത്തിന് ഭര്‍ത്താവിന്റെ അമ്മയുമായി ഞാന്‍ വഴക്കിട്ടത്.

നാല്‍പ്പത്തഞ്ചുകാരിയായ ആ ഉദ്യോഗസ്ഥ നിറകണ്ണുകളോടെയാണ് പരിശോധനാ മുറിയിലേക്ക് കടന്നുവന്നത്. ഏതാനും നിമിഷം കണ്ണടച്ച് നിശബ്ദയായിരുന്ന ശേഷമാണ് അവര്‍ സംസാരിച്ചു തുടങ്ങിയത്.

''ഡോക്ടര്‍, പരിഹാരമില്ലാത്ത ഒരു പ്രശ്‌നത്തിലാണ് ഞാന്‍ ചെന്നു പെട്ടിരിക്കുന്നത്. ഇതില്‍ നിന്ന് ഒരു രക്ഷയുമുണ്ടാകില്ലെന്ന് എനിക്കുതന്നെ അറിയാം... എങ്കിലും....'' അവര്‍ പാതിയില്‍ പറഞ്ഞു നിര്‍ത്തി. കണ്ണുകള്‍ കരകവിഞ്ഞൊഴുകി.

''ഞാന്‍ ഒരു കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്. ഭര്‍ത്താവും രണ്ടു കുട്ടികളുമുണ്ട്. സ്വന്തമായി ബിസിനസ് നടത്തുകയാണ് ഭര്‍ത്താവ്. മൂത്ത മകള്‍ ഒരു സ്വാശ്രയ സ്ഥാപനത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ നടന്ന ചില സംഭവങ്ങളാണ് എന്റെ ജീവിതം മാറ്റിമറിച്ചത്.

എന്റെ വിവാഹം നടന്ന സമയത്ത് വീട്ടില്‍ നിന്ന് വളരെ അകലെയുള്ള സ്ഥലത്തായിരുന്നു ജോലി. കല്യാണം കിഞ്ഞ് പത്ത് ദിവസം അവധിയെടുത്തു ഭര്‍ത്താവിനൊപ്പം വിവിധ ബന്ധുവീടുകളിലും മറ്റും പോയി.

ഇതിനിടെയാണ് നിസാരമായൊരു കാര്യത്തിന് ഭര്‍ത്താവിന്റെ അമ്മയുമായി ഞാന്‍ വഴക്കിട്ടത്. ഞാന്‍ ചായയിട്ടതില്‍ മധുരം കൂടിപ്പോയി എന്നു പറഞ്ഞ് അമ്മായിമമ്മ എന്നെ കുറ്റപ്പെടുത്തിയത് എനിക്ക് സഹിച്ചില്ല.

ഞാന്‍ അവേേരാട് കയര്‍ത്തു സംസരിച്ചു. ഇതുകേട്ടുകൊണ്ട് കയറിവന്ന ഭര്‍ത്താവ് എന്റെ കരണത്തടിച്ചു. ഇതെനിക്ക് താങ്ങാനാകാത്ത ഷോക്കായി. അങ്ങനെ ഭര്‍ത്താവുമായി വഴക്കിട്ട് വിവാഹത്തിന്റെ എട്ടാം ദിവസം ആ വീട്ടില്‍ നിന്നും ഞാനിറങ്ങി. ലീവ് കഴിഞ്ഞ് ജോലിക്കു തിരിച്ചു കയറിയ ഞാന്‍ വളരെ ദുഃഖിതയായിരുന്നു.

ജോലി ചെയ്യുന്ന സമയത്തുതന്നെ എന്റെ മനസില്‍ കഠിനമായി വിഷമം അലയടിച്ചുവരുമായിരുന്നു. ജോലിക്കിടെ തന്നെ നിരവധി തവണ കണ്ണു നിറഞ്ഞ് വിതുമ്പിപ്പോയി. എന്റെ ഈ ഭാവമാറ്റം കണ്ടാണ്, ആയിടെ സ്ഥാപനത്തില്‍ സ്ഥലം മാറ്റമായെത്തിയ ഒരു യുവ ഉദ്യോഗസ്ഥന്‍ എന്റെ സഹായത്തിനെത്തിയത്.

ഒരു ദിവസം ജോലി കഴിഞ്ഞ് താമസിക്കുന്ന ഹോസ്റ്റലിലേക്ക് പോകാന്‍ തുടങ്ങുമ്പോള്‍ അദ്ദേഹം എന്നോട് സ്‌നേഹപൂര്‍വം വിവരങ്ങള്‍ തിരക്കി. ഏറെ പ്രതീക്ഷകളോടെ ആരംഭിച്ച വിവാഹ ജീവിതം ഒരു വഴക്കില്‍ തട്ടി തകര്‍ന്നുകൊണ്ടിരിക്കുന്ന കാര്യം ഞാന്‍ അയാളോടു വെളിപ്പെടുത്തി.

എന്നെ ഏറെ സമയമെടുത്ത് അയാള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. കരച്ചിടക്കാന്‍ പാടുപെട്ട എന്നെ സ്വന്തം കാറില്‍ കയറ്റി വീട്ടിലേട്ട് കൊണ്ടുപോയി. ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ എന്തിനാണ് അയാളുടെ കാറില്‍ക്കയറി ഞാന്‍ പോയതെന്ന് എനിക്കതിശയം തോന്നാറുണ്ട്.

അയാള്‍ വിവാഹിതനാണെന്നും ഒരു കുട്ടിയുടെ അച്ഛനാണെന്നും എനിക്ക് അറിയാമായിരുന്നു. എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ അവിടെ മറ്റാരുമുണ്ടായിരുന്നില്ല.

ഭാര്യ മകനെയും കൂട്ടി ഒരു ബന്ധുവീട്ടില്‍ പോയിരിക്കുന്നുവെന്നാണ് അയാള്‍ പറഞ്ഞത്. അന്ന് അവിടെ വച്ച് ഞാന്‍ അയാളുമായി ശാരീരക ബന്ധത്തിലേര്‍പ്പെട്ടു. തുടര്‍ന്നുള്ള നാലു ദിവസങ്ങളിലും ഇത് ആവര്‍ത്തിച്ചു. എന്തുകൊണ്ടാണ് ഞാനയാള്‍ക്ക് വഴങ്ങിയതെന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല.

TRENDING NOW