Thursday, March 16, 2017 Last Updated 12 Min 54 Sec ago English Edition
Todays E paper
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Thursday 09 Mar 2017 03.02 PM

സുന്ദരിയായ വധുവാകാന്‍

സൗന്ദര്യം
uploads/news/2017/03/87990/Weeklybeuty090317.jpg

വിവാഹദിനത്തില്‍ സൗന്ദര്യത്തെ ഇരട്ടിയാക്കുകയും അഭംഗി അകറ്റുകയും ചെയ്യാനുള്ള മാര്‍ഗം മേക്കപ്പുതന്നെയാണ്.
മേക്കപ്പ് ഭംഗിയും ആകര്‍ഷകമാക്കാനുമുള്ള വഴി സമര്‍ത്ഥയായ ബ്യൂട്ടീഷനെ കണ്ടെത്തുകയാണ്.

തയ്യാറെടുപ്പ് അല്‍പ്പം നേരത്തെ


വിവാഹത്തിന് സുന്ദരീ-സുന്ദരന്മാരായിരിക്കാന്‍ വേണ്ട സംരക്ഷണം കുറഞ്ഞത് രണ്ടുമാസം മുമ്പെങ്കിലും തുടങ്ങണം. ഇത്രയും സമയം കിട്ടിയില്ലെങ്കില്‍ കഴിവതും നേരത്തെ, വിവാഹം നിശ്ചയം കഴിഞ്ഞാലുടന്‍ ഇടയ്ക്കിടെ ബ്യൂട്ടിപാര്‍ലറില്‍ പോയി സൗന്ദര്യ പ്രശ്‌നങ്ങളില്‍ തങ്ങള്‍ക്ക് കുറവുള്ളതെന്തോ അതു പരിഹരിക്കാന്‍ ശ്രമിക്കണം.

പെഡിക്യൂര്‍, മാനിക്യൂര്‍ എന്നിവ ചെയ്യുന്നത് കൈകാലുകളെ മനോഹരമാക്കും. മുടി ഹെന്ന ചെയ്യാം. മേക്കപ്പ്, ഹെയര്‍ സ്‌റ്റൈല്‍ എന്നിവ ചെയ്തുനോക്കാം.

നിങ്ങളുടെ സ്‌കിന്നിന് യോജിച്ച ഫേഷ്യല്‍ ഫേസിനിണങ്ങിയ ഹെയര്‍ സ്‌റ്റൈല്‍ തുടങ്ങിയ ബ്യൂട്ടി ട്രീറ്റ്‌മെന്റ്‌സ് ബ്യൂട്ടീഷ്യന്റെ നിര്‍ദ്ദേശാനുസരണം ചെയ്യുക.

ഫേഷ്യലിന്റെ ഭാഗമായ മസാജ് മുഖചര്‍മ്മത്തില്‍ രക്തയോട്ടം കൂട്ടുകയും ചര്‍മ്മ സുഷിരങ്ങളെ വൃത്തിയാക്കുകയും തുറപ്പിക്കുകയും ചെയ്യുന്നതിനാല്‍ ചര്‍മ്മം കൂടുതല്‍ തിളക്കവും മിനുസവുമുള്ളതാക്കും.

ഫേഷ്യല്‍ ചെയ്തതിന്റെ പിറ്റേന്നാള്‍ മുഖം ക്ഷീണിച്ചതായി തോന്നും. രണ്ടുമൂന്ന് ദിവസം കഴിയുമ്പോഴാണ് മുഖത്തിന് ഭംഗി കൂടുന്നത്.
അതിനാല്‍ വിവാഹതലേന്നാള്‍ ഫേഷ്യല്‍ കഴിവതും ഒഴിവാക്കുക.

ഒന്നോ രണ്ടോ മണിക്കൂര്‍ ക്ഷമയോടെ ടെന്‍ഷനില്ലാതെ ബ്യൂട്ടീഷന്റെ മുന്‍പില്‍ ഇരുന്നു കഴിയുന്നതോടെ നിങ്ങള്‍ സുന്ദരി സുന്ദരന്മാരായ വധൂ വരന്മാരായി മാറും തീര്‍ച്ച.

Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Thursday 09 Mar 2017 03.02 PM
TRENDING NOW