Sunday, November 05, 2017 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
റെജി ടി. തോമസ്
റെജി ടി. തോമസ്
Thursday 09 Mar 2017 02.58 PM

ഡെന്റല്‍ മെക്കാനിക്, ഡെന്റല്‍ ഹൈജീനിസ്റ്റ്

കരിയര്‍ ഗൈഡന്‍സ്
uploads/news/2017/03/87988/Weeklydeu090317.jpg

ദന്തപരിചരണ രംഗത്ത് വളരെയധികം വളര്‍ച്ചയാണ് അടുത്തകാലത്ത് ഉണ്ടായിരിക്കുന്നത്. ദന്തപരിചരണരംഗം ഒരു ടെക്‌നോളജി ശാഖയായിത്തന്നെ വേര്‍തിരിഞ്ഞിട്ടുണ്ട്.

ഡെന്റല്‍ മെക്കാനിക്, ഡെന്റല്‍ ഹൈജീനിസ്റ്റ് എന്നിവ ദന്തല്‍ ടെക്‌നോളജിയുമായി ബന്ധപ്പെട്ട കോഴ്‌സുകളാണ്. ദന്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് കോഴ്‌സുകളുടെ നിലവാരവും അംഗീകാരവും നിശ്ചയിക്കുന്നത്.

ദന്തരോഗ നിര്‍ണയത്തിലും ചികിത്സയിലും ഡോക്ടര്‍മാരുടെ സഹായികളാണ് ഡെന്റല്‍ മെക്കാനിക്കും ഹൈജീനിസ്റ്റും. കൃത്രിമ പല്ലുകള്‍ നിര്‍മ്മിക്കുക, പല്ലുകളുടെ എക്‌സ്‌റേ എടുക്കുക എന്നിവയാണ് ഇവരുടെ പ്രധാന ചുമതലകള്‍.

മോണകള്‍ക്കും മുഖത്തിനും ഇണങ്ങുന്ന പല്ലുകള്‍ രൂപകല്‍പ്പന ചെയ്യുന്നതും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും ഇവരുടെ ചുമതലയില്‍ വരും. ആശുപത്രികളിലും ക്ലിനിക്കുകളിലും ഇവര്‍ക്ക് ജോലി ലഭിക്കും.

ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, വിഷയങ്ങള്‍ പഠിച്ച് പ്ലസ് ടു തല പരീക്ഷ 50 ശതമാനമെങ്കിലും മാര്‍ക്കോടെ ജയിച്ചവര്‍ക്ക് ഈ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കും. തിരുവനന്തപുരം, കോഴിക്കോട് ഡെന്റല്‍ കോളജില്‍ ഈ കോഴ്‌സുകളുണ്ട്. തിരുവനന്തപുരം പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റ്യൂട്ടിലും പഠനാവസരമുണ്ട്.

ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് ഹൈജീന്‍, ഡെന്റല്‍ ഹൈജീന്‍, ഡെന്റല്‍ ഹൈജീനില്‍ രണ്ടുവര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ് നടത്തുന്നുണ്ട്. പ്ലസ് ടു ആണ് യോഗ്യത. (www.iphhparamedic.in)

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ഡിപ്ലോമ ഇന്‍ ഡെന്റല്‍ അസിസ്റ്റന്റ് കോഴ്‌സുണ്ട്. ഡെന്റല്‍ ഹൈജീനില്‍ ഡിപ്ലോമ നേടിയവര്‍ക്ക് അപേക്ഷിക്കാം.(www.xcmch.velloreedu)മണിപ്പാലിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ ഡെന്റല്‍ മെക്കാനിക്ക്, ഡെന്റല്‍ ഹൈജീനിസ്റ്റ് കോഴ്‌സ് നടത്തുന്നുണ്ട്. രണ്ടുവര്‍ഷമാണ് കോഴ്‌സുകള്‍. (www.manipal.edu)

കേരളത്തില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍ ഈ കോഴ്‌സ് നടത്തുണ്ട്.

Ads by Google
Ads by Google
TRENDING NOW