Wednesday, October 11, 2017 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 09 Mar 2017 01.59 PM

സൗമ്യം.. ഈ വീര്യം

uploads/news/2017/03/87981/soumyatraval1.jpg

ജീവിതവും ജീവനും പണയപ്പെടുത്തിയുള്ള യാത്ര. ഇന്ത്യയിലെ ഒരുകൂട്ടം വനിതകളുടെ സംഘത്തിലെ ഏകമലയാളിയും ആ ചരിത്രത്തില്‍ പങ്കാളിയായി. ബുള്ളറ്റില്‍ ഹിമാലയന്‍ പര്‍വ്വതനിരകളിലേക്ക് യാത്രപോയ സൗമ്യയുടെ വീര്യം ചോരാത്ത അനുഭവത്തിലേക്ക്...

സ്ത്രീകളിലധികവും സ്‌കൂട്ടറിനെ ഇഷ്ടപ്പെടുമ്പോള്‍ സൗമ്യയുടെ മോഹം അതുക്കും മേലെയായിരുന്നു. പുരുഷന്മാര്‍പോലും തെല്ലൊന്ന് ഭയത്തോടെ നോക്കിക്കാണുന്ന ബുള്ളറ്റിനെയാണ് സൗമ്യ പ്രണയിച്ചത്.

ബുള്ളറ്റുമായി നാട്ടിന്‍പുറങ്ങളിലൂടെ ഓടിച്ച് രസിക്കുകയായിരുന്നില്ല സൗമ്യ. അവളുടെ മനസ്സ് നിറയെ ബുള്ളറ്റിലൂടെയുള്ള ഹിമാലയന്‍ യാത്രയായിരുന്നു...

ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാല്‍ എല്ലാം കഴിഞ്ഞു..മലയാളത്തിന്റെ ഹാസ്യനടന്‍ കുതിരവട്ടം പപ്പുവിന്റെ താമരശ്ശേരിചുരത്തിന്റെ കഥ ആരും മറക്കാനിടയില്ല.

ബംഗലൂരുവിലെ ഐടി കമ്പനിയില്‍ ജോലിനോക്കുന്ന കാസര്‍കോട് സ്വദേശി സൗമ്യയും ഈ ഡയലോഗ് കേട്ടിരുന്നെങ്കിലും അനുഭവിക്കുന്നത് ആദ്യമായാണ്. കഥയില്‍ താമരശ്ശേരിചുരമായിരുന്നെങ്കില്‍ സൗമ്യ കയറിയത് ഹിമാലയന്‍ മലനിരകളിലേക്കായിരുന്നുവെന്ന് മാത്രം.

ഇടിഞ്ഞുവീഴാന്‍ കാത്തുനില്‍ക്കുന്ന പാറക്കെട്ടുകള്‍... അഗാധമായ കൊക്ക.. വഴിമുടക്കിയായി മഴ... കുത്തികയറുന്ന തണുപ്പ്... കൂടെയുള്ളവരുടെ അപകടങ്ങള്‍.. പിന്മാറ്റം... ഇതൊന്നും സൗമ്യയുടെ കരുത്തിനെ ചോര്‍ത്തിയില്ല.

ചോരാത്ത വീര്യവുമായി ബൈക്ക് പ്രേമികളുടെ സ്വപ്ന ഭൂമിയായ ഹിമാലത്തിലേക്ക് യാത്ര ചെയ്തതിന്റെ ആവേശത്തിലാണ് സൗമ്യ.

uploads/news/2017/03/87981/soumyatraval2.jpg

ഹിമാലയ സ്വപ്നം


സ്‌കൂളിലേക്ക് സൈക്കിളിലായിരുന്നു സൗമ്യയുടെ യാത്ര. മുതിര്‍ന്നപ്പോള്‍ സൈക്കിളില്‍ നിന്നു സ്‌കൂട്ടറിലേക്ക് മാറി. പിന്നീട് ബംഗലൂരിലെ കോളജ് പഠനകാലത്ത് യാത്ര ബുള്ളറ്റിലാക്കുകയായിരുന്നു.

വിവാഹം കഴിക്കുമ്പോള്‍ പോലും സൗമ്യക്കുണ്ടായിരുന്ന ഏക ഡിമാന്റ് ബുള്ളറ്റ് ഓടിക്കാനറിയുന്ന ആള്‍ ആയിരിക്കണം തന്റെ ഭര്‍ത്താവെന്നാണ്.

ബുള്ളറ്റ് ഓടിക്കാനറിയുന്ന തിരുവല്ല സ്വദേശി വിപിന്‍ ഗോപനാണ് സൗമ്യയെ വിവാഹം കഴിച്ചത്. കാസര്‍കോട് ഇരിയണ്ണി സ്നേഹാലയത്തിലെ നാരായണന്റെയും പങ്കജത്തിന്റെയും മകളാണ് സൗമ്യ.

ബംഗലൂരുവില്‍ ഐടി മേഖലയിലെ ഉദ്യോഗസ്ഥയായത് കൊണ്ട് ടെന്‍ഷന്‍ കുറയ്ക്കാനായി റോയല്‍ എന്‍ഫീല്‍ഡിന്റെ സൈറ്റിലാണ് ഇടവേളകള്‍ കണ്ടെത്തിയിരുന്നത്. പുതിയ മോഡലുകളും വാര്‍ത്തകളുമാണ് പ്രധാനമായി നോക്കുന്നത്.

അത് ദിവസവും നടക്കുന്ന കാര്യമാണ്. ഇന്നലെ കണ്ടത് തന്നെയാണെങ്കിലും അതെല്ലാം ആദ്യം കാണുന്ന ആവേശത്തില്‍ തന്നെ ഞാന്‍ നോക്കാറുണ്ട്. അതൊക്കെ നോക്കുന്നതിനിടെയാണ് പുതിയ എഡിഷന്‍ ഹിമാലയന്‍ യാത്ര നടത്തുന്നുെണ്ടന്ന പരസ്യം കണ്ടത്.

ബൈക്ക് ഓടിക്കാനറിയുന്ന ഏതൊരാളിന്റെയും സ്വപ്നമാണ് ബുള്ളറ്റില്‍ ഹിമാലത്തിലേക്കൊരു റൈഡ്. പരസ്യം കണ്ടപ്പോള്‍ തന്നെ തീരുമാനിച്ചു, പോയേക്കാമെന്ന്. വനിത എഡിഷനാണന്നും കൂടി അറിഞ്ഞതോടെ കൂടുതലൊന്നും ആലോചില്ല. ബാക്കി ഫോര്‍മാലിറ്റീസ് എല്ലാം ചെയ്തു.

മെഡിക്കല്‍ ചെക്കപ്പുകളായിരുന്നു ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നത്. എല്ലാം കഴിഞ്ഞ് ഓഡിഷനും ഉണ്ടായിരുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി 14 പേര്‍ക്കാണ് പോകാനുള്ള അവസരം ലഭിച്ചത്. മലയാളിയായി ഞാന്‍ മാത്രം.

ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ എന്റെ സ്വപ്നം എനിക്കായി കാത്തിരുന്നതായാണ് എനിക്ക് തോന്നിയത്..

uploads/news/2017/03/87981/soumyatraval3.jpg

Advertisement
Ads by Google
Ads by Google
TRENDING NOW