Wednesday, October 04, 2017 Last Updated 2 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 09 Mar 2017 01.21 PM

ഇനി ട്രോളി പഠിക്കാം പി.എസ്.സി പരീക്ഷകള്‍ക്കായി

uploads/news/2017/03/87973/psc.jpg

കോഴിക്കോട്: പി.എസ്.സി പരീക്ഷകള്‍ക്ക് ഒരുങ്ങുന്നവര്‍ക്ക് ഇനി വഴികാട്ടിയായി മൊബൈല്‍ ആപ്പ്. കോഴിക്കോട് സറ്റാര്‍ട്ടപ്പ് സംരഭകരായ കെ.ഷാജിയും, മുഹമ്മദ് ഷഫീദുമാണ് പി.എസ്.സി. വിന്നര്‍ ദ ലേണിങ് എന്ന മൊബൈല്‍ ആപ്പ് വികസിപ്പിച്ചത്.

പുസ്തകം വായിച്ച് കുത്തിയിരുന്നുള്ള മുഷിപ്പന്‍ പഠിപ്പ് രീതികളെ പടികടത്തിയാണ് പുതിയ പഠന രീതി ഇവര്‍ മുന്നോട്ടു വെയക്കുന്നത്. ട്രോളുകളിലൂടെ സ്വയം പ്രശ്‌നോത്തരി മത്സരങ്ങള്‍ നടത്തിയാണ് പി.എസ്.സി ക്കായി ആപ്പ് വഴികാട്ടുന്നത്.

പൊതുവായ സിലബസുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക വിഭാഗം. പൊതുവിജ്ഞാനം, അവസാന വര്‍ഷങ്ങളിലെ പി.എസ്.സി ചോദ്യങ്ങള്‍, കേരളത്തിന്റെ ചരിത്രം, സാഹിത്യം, നവോത്ഥാനം തുടങ്ങിയര എല്ലാം ഇതിലുണ്ട്. ഇനി വേണ്ടവര്‍ക്കായി പി.ഡി.എഫായി പുസ്തകങ്ങളും ലഭിക്കും.

പരീക്ഷസഹായിയായി 27 മാര്‍ഗങ്ങളാണ് ആപ്പിലുള്ളത്. ഓരോരുത്തരുടെയും വേറിട്ട രുചികള്‍ കൂട്ടിച്ചേര്‍ത്താണ് പി.എസ്.സി കൂട്ട് ആപ്പില്‍ തയാറാക്കിയിരുന്നത്. പ്രത്യേകം വായന ശാല, ശാസ്ത്രം, സാഹിത്യം തുടങ്ങി 22 വിഷയങ്ങള്‍ വേര്‍തിരിച്ച് പഠിക്കാനും സൗകര്യമുണ്ട്.

കണക്ക് ചെയ്തും ഇംഗ്ലീഷ് ഗ്രാമര്‍ മനസിലാക്കാനുമുള്ള സൗകര്യങ്ങളും പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലാസ്റ്റ് ഗ്രേഡ് മുതല്‍ ഏറ്റവും ഉയര്‍ന്ന തസ്തികയിലേക്കുള്ള പരീക്ഷകളുടെ ചോദ്യപേപ്പറുകളും എളുപ്പത്തില്‍ ലഭ്യമാകും. മോക് പരീക്ഷകളും ഇതിലൂടെ നടത്തുന്നുണ്ട്.

ജനുവരിയില്‍ വികടസിപ്പിച്ച ആപ്പ് നിലവില്‍ പതിനായിരത്തോളം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. വിവരങ്ങളിന്‍മേല്‍ അപ്‌ഡേഷനും നടക്കുന്നുണ്ട്. ഗൂഗിര്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് Psc Winner The Learning app.5.0 എന്ന പേരില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഫ്രീ ആപ്ലീക്കേഷനാണ്.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW