Tuesday, May 22, 2018 Last Updated 10 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 09 Mar 2017 01.00 PM

ടെക്ക് ഭീമന്‍ ആലീബാബ മാധ്യമരംഗത്തേക്ക് കാല്‍ വയ്ക്കുന്നു

uploads/news/2017/03/87968/alibaba.jpg

നോട്ട് അസാധുവാക്കല്‍ നടപടിയുടെ പിന്നാലെയാണ് ആലിബാബയുടേയും പെയ്ടിഎമ്മിന്റെയും പേര് സാധാരണക്കാര്‍ക്കിടയില്‍ പരിചിതമായിത്തുടങ്ങിയത്. ചൈനയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപരികളാണ് ആലിബാബ. കോടീശ്വരനായ ജാക്ക് മായുടെതാണ് ഈ കമ്പനി. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് പുതിയൊരു വാര്‍ത്തയാണ്. ഇവര്‍ വാര്‍ത്താധിഷ്ടിതമായ സംരംഭം ആരഭിക്കുന്നതായാണ് കേള്‍ക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും മികച്ചതും വലുതുമായ ന്യൂസ് അധിഷ്ടിതമായ കണ്ടന്റ് പ്ലാറ്റ്‌ഫോമായി മാറ്റുകയാണ് ഇതിലൂടെ ടെക്ക് ഭീമന്മാര്‍ ലക്ഷ്യം വയ്ക്കുന്നത്. രണ്ട് ബില്യണ്‍ രൂപയാണ് ഇതിനായി കമ്പനി മാറ്റി വച്ചിരിക്കുന്നത്.

ഇത്രയും വിശേഷങ്ങളില്‍ ഒതുങ്ങുന്നില്ല, ലോകോത്തര ശമ്പളനിലവാരമാണ് ജീവനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കമ്പനിയുടെ ഓഫര്‍ കേട്ടാല്‍ ഞെട്ടും പ്രതിമാസം 50,000 രൂപയാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

ബ്ലോഗുകളിലും മറ്റും സ്‌പെഷ്യലൈസ് ചെയ്യുന്ന ആളുകള്‍ക്ക് മുന്‍ഗണനയും ലഭിച്ചേക്കും. യുസി വെബ് എന്നാണ് അദ്ദേഹത്തിന്റെ പുതിയ സംരംഭത്തിന്റെ പേര്. മൊബൈല്‍ കണ്ടന്റ് പ്ലാറ്റ്‌ഫോമായാണ് യുസി വെബ് പ്രവര്‍ത്തിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW