Wednesday, March 29, 2017 Last Updated 17 Min 28 Sec ago English Edition
Todays E paper
Thursday 09 Mar 2017 12.27 PM

ലൈംസ്‌റ്റോണ്‍ ആര്‍ച്ച് ഇനി ഓര്‍മ്മ; ലോക സിനിമയുടെയും സഞ്ചാരികളുടെയും ഇടം

uploads/news/2017/03/87956/arch.jpg

സെലിബ്രിറ്റികളുടെ പ്രധാനയിടമായിരുന്നു ലൈംസ്റ്റോണ്‍ ആര്‍ച്ച്. നിരവധി സിനിമകളില്‍ ഈ ലൈംസ്‌റ്റോണ്‍ ആര്‍ച്ച് ചിത്രീകരിച്ചിട്ടുണ്ട്. മാള്‍ട്ടയുടെ ഏറ്റവും പ്രശസ്തമായ കേന്ദ്രമായ ലൈംസ്‌റ്റോണ്‍ ആര്‍ച്ച് എന്നാല്‍ ഒരു വലിയ തിരമാലയില്‍ പെട്ട് ഇപ്പോള്‍ തകര്‍ന്നിരിക്കുകയാണ്. മാള്‍ട്ടയുടെ പ്രധാനമന്ത്രിയായ ജോസഫ് മസ്‌കറ്റ്, തന്റെ ഹൃദയം തകര്‍ന്നു പോയി എന്നാണ് ഈ സംഭവത്തെ വിശേഷിപ്പിച്ചത്.

uploads/news/2017/03/87956/arch1.jpg

വര്‍ഷങ്ങളായി മാള്‍ട്ടയുടെ പ്രധാനകേന്ദ്രമാണ് ലൈംസ്റ്റോണ്‍ ആര്‍ച്ച്. 2013ലെ പഠനപ്രകാരം ആര്‍ച്ചിന് ബലക്ഷയമുണ്ടെന്നും തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ ആര്‍ച്ചിന് മുകളിലൂടെ ആളുകള്‍ നടക്കുന്നതിന് പഴി ചുമത്തിയിരുന്നു. വളരെ വിരളമായി മാത്രമായിരുന്നു ഷൂട്ടിംഗുകള്‍ പോലും അനുവദിച്ചിരുന്നത്. ലൈംസ്‌റ്റോണ്‍ ആര്‍ച്ചിനെ സ്‌നേഹിച്ചിരുന്നവര്‍ അത് ഭാഗമായ ചിത്രത്തിലൂടെ മാത്രം കാണേണ്ടിവരും.

Ads by Google
Thursday 09 Mar 2017 12.27 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW