Monday, April 24, 2017 Last Updated 13 Min 38 Sec ago English Edition
Todays E paper
Thursday 09 Mar 2017 07.52 AM

നവമാധ്യമങ്ങളില്‍ തിളങ്ങി മോഡി; തിരഞ്ഞെടുപ്പ് മാസം ഏറ്റവും അധികം ആളുകള്‍ തെരഞ്ഞത് പ്രധാനമന്ത്രിയെ...

uploads/news/2017/03/87907/modi-on-social-media.jpg

ന്യൂഡല്‍ഹി: മിന്നലാക്രമണത്തിന്റെയും നോട്ട് അസാധുവാക്കലിന്റെയും വിലയിരുത്തലായി കണക്കാക്കപ്പെടുന്ന നിയമസഭ തെരഞ്ഞെടുപ്പുകളുടെ ചൂട് ആറിത്തുടങ്ങുന്നെ ഉള്ളുവെങ്കിലും സമൂഹമാധ്യമങ്ങളില്‍ നിറസാന്നിദ്ധമായി പ്രധാനമന്ത്രി തുടരുന്നു. കഴിഞ്ഞമാസം സമൂഹമാധ്യമങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട രാഷ്ട്രീയനേതാവായി മോഡി മാറി.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവാണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്തും ബിജെപി നേതാവ് തന്നെ ദേശീയ അധ്യക്ഷന്‍ കൂടിയായ അമിത് ഷാ. ഫെബ്രുവരി 19 മുതല്‍ 28 വരെ നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഇതുവരെയുള്ള ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കരുതുന്ന ഈ തെരഞ്ഞെടുപ്പില്‍ മോഡിക്കും അമിത് ഷായ്ക്കും ലഭിച്ച സ്വീകാര്യതയാണ് പാര്‍ട്ടികള്‍ ആശ്വാസം നല്‍കുന്നത്.

പ്രധാനമന്ത്രിക്കും അധ്യക്ഷനും പിന്നാലെ നവമാധ്യമങ്ങളില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയും ബിജെപി തന്നെയാണ്. 64 ശതമാനം ആളുകളാണ് പാര്‍ട്ടിയെ പറ്റി ചര്‍ച്ച നടത്തിയിരിക്കുന്നത്. പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസ് 45 ശതമാനവുമായി രണ്ടാമതും ഉണ്ട്. ഇക്കൂട്ടത്തില്‍ വേരെയുമുണ്ട് പ്രത്യേകതകള്‍. ഈ പുതുമാധ്യമ ചര്‍ച്ചകളില്‍ ഏറ്റവും പ്രിയങ്കരമായത് പ്രതിരോധമാണ് 46 ശതമാനത്തോളം ആളുകളാണ് ഇതിനെ പറ്റി ചര്‍ച്ച നടത്തിയിരിക്കുന്നത്. ഏറ്റവും വിവാദമായ സാമ്പത്തീക രംഗം ചര്‍ച്ച നടത്തിയിരിക്കുന്നത് വെറും ഒന്‍പത് ശതമാനം ആളുകളാണ്.

Ads by Google
TRENDING NOW