Wednesday, March 15, 2017 Last Updated 42 Min 32 Sec ago English Edition
Todays E paper
Thursday 09 Mar 2017 07.22 AM

ഒരു സെല്‍ഫിക്കായി എന്തൊക്കെ... ധോണിയുടെ വാഹനം തടഞ്ഞ് ആരാധിക

പണ്ട് ഒരു ഓട്ടോഗ്രാഫ് ലഭിക്കുന്നതിനായി ആരാധകര്‍ മണിക്കൂറുകളോളം കാത്തുനിന്നിരുന്ന അനുഭവങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ അങ്ങനെയുമല്ല. ഓട്ടോഗ്രാഫ് മാറി സെല്‍ഫിയും കാത്തിരിപ്പ് മാറി പിന്തുടരലുമായി മാറിക്കഴിഞ്ഞു.
ms dhoni,  Ranchi Airport, Dhoni’s Hummer

റാഞ്ചി: പണ്ട് ഒരു ഓട്ടോഗ്രാഫ് ലഭിക്കുന്നതിനായി ആരാധകര്‍ മണിക്കൂറുകളോളം കാത്തുനിന്നിരുന്ന അനുഭവങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ അങ്ങനെയുമല്ല. ഓട്ടോഗ്രാഫ് മാറി സെല്‍ഫിയും കാത്തിരിപ്പ് മാറി പിന്തുടരലുമായി മാറിക്കഴിഞ്ഞു. അത്തരം ഒരു കഥയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിക്കുണ്ടായത്.

കൊല്‍ക്കത്തയില്‍ നിന്നും റാഞ്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ധോണിയുടെ കാര്‍ ആരാധിക തടയുകയായിരുന്നു. ഡല്‍ഹിയില്‍ നിന്നുമുതല്‍ പെണ്‍കുട്ടി ഈ വിക്കറ്റ് കീപ്പറുടെ പിന്നില്‍ കൂടുകയായിരുന്നു. പ്രിയതാരത്തിനൊപ്പം ഒരു സെല്‍ഫി അതാണ് ഈ പെണ്‍കുട്ടിയുടെ ആവശ്യം.

ഏകദേശം അഞ്ച് മിനിട്ടോളം പെണ്‍കുട്ടി വാഹനം തടഞ്ഞു മുന്നില്‍ നിന്നു. മുന്നില്‍ നിന്നും മാറി വഴി നല്‍കണമെന്ന് ധോണിതന്നെ ആവശ്യപെട്ടിട്ടും അതു കേള്‍ക്കുന്നതിനുള്ള മൂഡിലായിരുന്നില്ല പെണ്‍കുട്ടി.

ms dhoni,  Ranchi Airport, Dhoni’s Hummer

എന്തൊക്കെ ആയാലും ധോണിയുടെ ആരാധികയ്ക്ക് നിരാശയാണ് ഫലം കിട്ടിയത്. എങ്കിലും താന്‍ സെല്‍ഫിക്കായി അദ്ദേഹത്തിന്റെ വീടിന്റെ മുന്നില്‍ നില്‍ക്കുമെന്നും പെണ്‍കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നേരത്തെ വിമാനത്താവളത്തിലേക്ക് സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന പെണ്‍കുട്ടിക്കൊപ്പം ധോണി സെല്‍ഫി എടുത്തിരുന്നു. ഇത് നവമാധ്യമങ്ങള്‍ കൊണ്ടാടുകയും ചെയ്തിരുന്നു.

Ads by Google
TRENDING NOW