Monday, October 23, 2017 Last Updated 9 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 09 Mar 2017 01.42 AM

സംസ്‌ഥാന വോളിബോള്‍ അസോസിയേഷനെ സസ്‌പെന്‍ഡ്‌ ചെയ്‌തു

uploads/news/2017/03/87802/s3.jpg

കൊച്ചി: സംസ്‌ഥാന വോളിബോള്‍ അസോസിയേഷനെ വോളിബോള്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ സസ്‌പെന്‍ഡ്‌ ചെയ്‌തു.
സംഘടനയുടെ ചുമതല താല്‍ക്കാലികഭരണ സമിതിക്കു നല്‍കിയതായി അറിയിച്ച്‌ വോളിബോള്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ പ്രസിഡന്റ്‌ ചൗധരി അവധേഷ്‌ കുമാര്‍ കത്തു നല്‍കിയതായി താല്‍ക്കാലിക ഭരണസമിതി അംഗങ്ങള്‍ അറിയിച്ചു.
ഇതു സംബന്ധിച്ചുള്ള കത്ത്‌ സംസ്‌ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിനു കൈമാറിയിട്ടുണ്ട്‌. മുന്‍ രാജ്യാന്തര താരങ്ങളായ എസ്‌.എ.മധു ചെയര്‍മാനും ആര്‍.രാജീവ്‌ കണ്‍വീനറുമായ അഡ്‌ഹോക്‌ കമ്മിറ്റിയാണു നിലവില്‍ വരിക. എന്‍.സി.ചാക്കോ, രാജ്‌ വിനോദ്‌, കാര്‍ത്തികേയന്‍ എന്നിവര്‍ ഇതില്‍ അംഗങ്ങളാകും.
സംസ്‌ഥാനത്തെ വോളിബോളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇനി അഡ്‌ഹോക്‌ സമിതിയുടെ നിയന്ത്രണത്തിലായിരിക്കുമെന്നു കണ്‍വീനര്‍ ആര്‍.രാജീവ്‌ പറഞ്ഞു. കൗണ്‍സില്‍ അനുകൂലമായ തീരുമാനമെടുക്കുമെന്നാണു പ്രതീക്ഷ. ഏകാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ സെക്രട്ടറി നാലകത്ത്‌ ബഷീറിനെതിരെയാണു തങ്ങളുടെ പോരാട്ടമെന്നും അസോസിയേഷനെതിരെയല്ലെന്നും അവര്‍ പറഞ്ഞു.
രാജ്യാന്തരദേശിയ താരങ്ങള്‍ ,ഭൂരിഭാഗം അസോസിയേഷന്‍, ക്ലബ്‌ അംഗങ്ങളുടേയും പിന്തുണയുണ്ട്‌. അസോസിയേഷനിലേക്കു തെരഞ്ഞെടുപ്പ്‌ നടത്തിയാല്‍ മത്സരിക്കും.
ഉടന്‍ തന്നെ എറണാകുളത്തു വോളിബോള്‍ താരങ്ങളുടെ കൂട്ടായ്‌മ സംഘടിപ്പിക്കും. കേരള വോളിബോള്‍ ലീഗ്‌ നടത്തുകയാണു തങ്ങളുടെ മുന്നിലുള്ള ആദ്യത്തെ ലക്ഷ്യം. ആറു മാസത്തിനുള്ളില്‍ ലീഗ്‌ നടത്തും. സംസ്‌ഥാനത്ത്‌ ഇപ്പോള്‍ നിശ്‌ചിയിച്ചിരിക്കുന്ന എല്ലാ വോളിബോള്‍ മത്സരങ്ങളും നടത്താന്‍ സഹകരിക്കും.
രാജ്യാന്തര നിലവാരമുള്ള പരിശീലനം വളര്‍ന്നു വരുന്ന താരങ്ങള്‍ക്കു നല്‍കാനുള്ള സംവിധാനവും താല്‍ക്കാലിക ഭരണ സംവിധാനത്തിനു കീഴില്‍ ആരംഭിക്കുമെന്നു എന്‍.സി.ചാക്കോ, രാജ്‌ വിനോദ്‌, ടോം ജോസഫ്‌ എന്നിവര്‍ പറഞ്ഞു.

Ads by Google
Advertisement
Thursday 09 Mar 2017 01.42 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW