Tuesday, June 27, 2017 Last Updated 17 Min 42 Sec ago English Edition
Todays E paper
Thursday 09 Mar 2017 01.39 AM

ആനയോട്ടത്തില്‍ ഗോപീകണ്ണന്‍ ജേതാവ്‌

uploads/news/2017/03/87799/re5.jpg

ഗുരുവായൂര്‍: ഗുരുവായൂര്‍ ഉത്സവത്തിന്‌ തുടക്കം കുറിച്ചുനടന്ന ആനയോട്ടത്തില്‍ ഗോപീകണ്ണന്‍ ജേതാവായി. തുടര്‍ച്ചയായി രണ്ടാം തവണയാണ്‌ ഗോപീകണ്ണന്‍ ജേതാവാകുന്നത്‌. ആറ്‌ തവണ ഗോപീകണ്ണന്‍ ആനയോട്ടത്തില്‍ ജേതാവായിട്ടുണ്ട്‌. ജൂനിയര്‍ വിഷ്‌ണുവായിരുന്നു തൊട്ടുപിന്നില്‍. മൂന്നാമനായി ഗോപീകൃഷ്‌ണനും ക്ഷേത്രത്തില്‍ പ്രവേശിച്ചു.
ക്ഷേത്രത്തിലെ നാഴിക മണി മൂന്നടിച്ചതോടെയാണു ചടങ്ങുകള്‍ക്കു തുടക്കമായത്‌. പാരമ്പര്യ അവകാശികളായ കണ്ടിയൂര്‍ പട്ടത്ത്‌ നമ്പീശനും മാതേമ്പാട്ട്‌ നമ്പ്യാരും പാപ്പാന്‍മാര്‍ക്കു കുടമണികള്‍ കൈമാറി. തുടര്‍ന്ന്‌ പാപ്പാന്മാര്‍ ഓടിച്ചെന്ന്‌ മഞ്‌ജുളാലിനു സമീപം നിര്‍ത്തിയ ആനകളെ അണിയിച്ചു. ശംഖനാദം മുഴക്കിയതോടെ ആനകള്‍ ഓട്ടം തുടങ്ങി. തുടക്കം മുതലേ ഗോപീകണ്ണനായിരുന്നു മുന്നില്‍. ഒന്നാമനായ ഗോപീകണ്ണന്‌ പത്ത്‌ ദിവസത്തെ ഉത്സവച്ചടങ്ങുകളില്‍ പ്രത്യേക പരിഗണന ലഭിക്കും. 23 ആനകളെയാണ്‌ ആനയോട്ടത്തില്‍ അണിനിരത്തിയിരുന്നത്‌.
ദേവസ്വം ചെയര്‍മാന്‍ എന്‍. പീതാംബര കുറുപ്പ്‌. ദേവസ്വം ഭരണ സമിതി അംഗങ്ങളായ എ.സുരേശന്‍, കെ.ഗോപിനാഥന്‍, സി. അശോകന്‍, പി.കെ. സുധാകരന്‍, മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്‌, കെ.കുഞ്ഞുണ്ണി, ജീവധനം ഡെപ്യൂട്ടി അഡ്‌മിനിസ്‌ട്രേറ്റര്‍ വി.മുരളി എന്നിവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി. എ.സി.പി പി.എ. ശിവദാസന്റെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ സന്നാഹവും ഒരുക്കിയിരുന്നു. വിദേശികളടക്കം വന്‍ജനാവലി ആനയോട്ടം കാണാനെത്തി.

Ads by Google
Thursday 09 Mar 2017 01.39 AM
YOU MAY BE INTERESTED
TRENDING NOW