Sunday, April 30, 2017 Last Updated 16 Min 16 Sec ago English Edition
Todays E paper
Thursday 09 Mar 2017 01.39 AM

ചോറ്റാനിക്കര മകംതൊഴല്‍ 11 ന്‌

തൃശൂര്‍: ചോറ്റാനിക്കര മകംതൊഴല്‍ 11 ന്‌. ക്ഷേത്രമഹോത്സവത്തോടനുബന്ധിച്ച്‌ 13 നാണ്‌ ആറാട്ട്‌. ചൊവ്വാഴ്‌ച്ച വലിയ ഗുരുതി നടക്കും. ഉച്ചയ്‌ക്കു രണ്ടിനു മകംതൊഴലിനു നട തുറക്കും. രാത്രി എട്ടര വരെ സൗകര്യമൊരുക്കും. മകംതൊഴലിലൂടെ ഐശ്വര്യവും അഭിഷ്‌ടസിദ്ധിയും കൈവരുമെന്നാണു വിശ്വാസം.
വിപുലമായ സന്നാഹങ്ങളാണ്‌ ഇതോടനുബന്ധിച്ച്‌ കൊച്ചിന്‍ ദേവസ്വംബോര്‍ഡ്‌ ഒരുക്കിയിട്ടുളളത്‌. വിവിധ ഭാഗങ്ങളില്‍ ക്ലോസ്‌ഡ് സര്‍ക്യൂട്ട്‌ കാമറകള്‍ സ്‌ഥാപിച്ചിട്ടുണ്ട്‌.
മകംതൊഴലിനോടനുബന്ധിച്ച്‌ രാവിലെ ഏഴു ഗജവീരന്മാര്‍ അണിനിരക്കുന്ന എഴുന്നളളിപ്പും പൂരംദിവസമായ ഞായറാഴ്‌ച്ച രാത്രി 11 ന്‌ ഏഴു ദേവീദേവന്മാരുടെ കൂട്ടിഎഴുന്നളളിപ്പും നടക്കും. ദേവിക്ക്‌ കാണിക്കയിടലും പറ സമര്‍പ്പിക്കലുമാണ്‌ മകംദിവസത്തെ മുഖ്യവഴിപാട്‌. അരി, നെല്ല്‌, ശര്‍ക്കര, മലര്‍, മഞ്ഞള്‍ എന്നിവയാണ്‌ നിറപറയായി സമര്‍പ്പിക്കുക.
ഉത്സവം സമാപിക്കുന്ന 14 വരെ ചോറൂണ്‌, ഭജനം, അന്നദാനം, വിവാഹം എന്നിവ നടത്തുകയില്ലെന്ന്‌ സ്‌പെഷല്‍ ദേവസ്വം കമ്മിഷണര്‍ ആര്‍.ഹരി അറിയിച്ചു.

Ads by Google
Thursday 09 Mar 2017 01.39 AM
YOU MAY BE INTERESTED
TRENDING NOW