Thursday, March 23, 2017 Last Updated 11 Min 26 Sec ago English Edition
Todays E paper
Thursday 09 Mar 2017 01.39 AM

ഗതകാല സ്‌മരണയുണര്‍ത്തി ആനയില്ലാ ശീവേലി

uploads/news/2017/03/87797/re6.jpg

ഗുരുവായൂര്‍: ഗതകാല സ്‌മരണയുണര്‍ത്തി ഗുരുവായൂരില്‍ ആനയില്ലാ ശീവേലി. ഗുരുവായൂര്‍ ദേവസ്വത്തിന്‌ സ്വന്തമായി ആനയില്ലാതിരുന്ന കാലഘട്ടത്തെ സൂചിപ്പിക്കുന്നതിന്റെ സ്‌മരണ പുതുക്കലായാണ്‌ വര്‍ഷം തോറും ഉത്സവകാലത്ത്‌ ഈ ചടങ്ങ്‌ നടത്തിവരുന്നത്‌. രാവിലെ ശീവേലിക്ക്‌ ശാന്തിയേറ്റ കീഴ്‌ശാന്തി കിഴിയേടം രാമന്‍ നമ്പൂതിരി ഗുരുവായൂരപ്പന്റെ സ്വര്‍ണത്തിടമ്പ്‌ കൈയിലെടുത്ത്‌ നടന്നാണു മൂന്നു പ്രദക്ഷിണ എഴുന്നള്ളിപ്പ്‌ പൂര്‍ത്തിയാക്കിയത്‌. നൂറ്‌ കണക്കിന്‌ ഭക്‌തര്‍ നാരായണ നാമ ജപ മന്ത്രമുരുവിട്ട്‌ അകമ്പടി സേവിച്ചു.
കൊച്ചി രാജ്യത്തെ ക്ഷേത്രങ്ങളില്‍നിന്ന്‌ ആനകളെ കൊണ്ടുവന്നായിരുന്നു പഴയക്കാലത്ത്‌ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍ നിര്‍വഹിച്ചിരുന്നത്‌. സാമൂതിരിയുടെ കൈവശമള്ള ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക്‌ ഒരുവര്‍ഷം കൊച്ചിരാജാവ്‌ ആനകളെ അയച്ചില്ലത്രെ. ആനകളില്ലാതായപ്പോള്‍ ഗുരുവായൂര്‍ക്ഷേത്രത്തില്‍ ആനയില്ലാതെ ശീവേലിനടത്തേണ്ടിവന്നു. ഈസമയം തൃക്കണാമതിലകം ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിനു നിര്‍ത്തിയിരുന്ന ആനകള്‍ ഗുരുവായൂര്‍ക്ഷേത്രത്തിലേക്ക്‌ ഓടിയെത്തിയെന്നാണ്‌ ഐതിഹ്യം.

Ads by Google
Thursday 09 Mar 2017 01.39 AM
YOU MAY BE INTERESTED
TRENDING NOW