Tuesday, November 21, 2017 Last Updated 50 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Mar 2017 04.53 PM

ഒരു തക്കാളി കൊണ്ട് മുഖത്ത് ഇങ്ങനെ ചെയ്യു: നിറം വര്‍ധിക്കാന്‍ വെറും ഏഴു ദിവസം മതി

uploads/news/2017/03/87671/tomato.jpg

ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം നിങ്ങളുടെ അടുക്കളയില്‍ തന്നെയുണ്ട്. രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്കു പിന്നാലെ പോയി ചര്‍മ്മം ചീത്തയാക്കേണ്ട. ഒരാഴ്ച കൊണ്ടു ചര്‍മ്മം തിളങ്ങാന്‍ തക്കാളി ഉപയോഗിച്ചാല്‍ മതി. അള്‍ഡ്രാവയലറ്റ് രശ്മികളില്‍ നിന്നും നിങ്ങളുടെ ചര്‍മ്മത്തെ രക്ഷിക്കാന്‍ തക്കാളി കഴിക്കുന്നതു കൊണ്ടു സാധിക്കും. തക്കാളി ലിക്കോപ്പൈന്‍ കൊണ്ടു സമ്പുഷ്മാണ്, ഇത് ചര്‍മ്മത്തിനു വളരെയധികം ഗുണം ചെയ്യും.

മുഖത്തിനു തിളക്കം വര്‍ധിക്കാനായി പഴുത്ത തക്കാളിയുടെ നീരില്‍ അര സ്പൂണ്‍ നാരങ്ങ നീരു ചേര്‍ത്ത് പുരട്ടുക. തക്കാളി അരച്ചു പേസ്റ്റ് രൂപത്തിലാക്കി നാരങ്ങ നീരുമായി മിക്‌സ് ചെയ്തു പുരട്ടുക. ശേഷം 10 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ശേഷം മുഖത്ത് ഒരു തുള്ളി ഒലിവ് ഓയില്‍ പുരട്ടുക. തക്കാളി നെടുകെ പിളര്‍ന്ന് അതില്‍ അല്‍പ്പം പഞ്ചസാര പുരട്ടി മുഖത്ത് വട്ടത്തില്‍ മസാജ് ചെയ്യാം. പത്ത് മിനിറ്റ് ഇങ്ങനെ ചെയ്യുക. മുഖത്തെ കറുത്ത പാടുകളും ബ്ലാക്ക് ഹെഡ്‌സും മാറി കിട്ടും. ഏഴു ദിവസം തുടര്‍ച്ചായായി ഇങ്ങനെ ചെയ്താല്‍ ചര്‍മ്മത്തിന്റെ നിറവും ഭംഗിയും വര്‍ധിക്കും.

Ads by Google
Wednesday 08 Mar 2017 04.53 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW