Thursday, November 23, 2017 Last Updated 50 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Mar 2017 04.07 PM

പരീക്ഷക്കാലത്തെ ആരോഗ്യപ്രശ്‌നങ്ങള്‍

uploads/news/2017/03/87662/examhelthproblms.jpg

പ്രതിസന്ധികളെ മറികടക്കാനുള്ള അവബോധ മനസിന്റെ പ്രവര്‍ത്തനങ്ങളാകാം പലപ്പോഴും ഈ രോഗങ്ങള്‍. ടെന്‍ഷന്‍ പലപ്പോഴും കുട്ടിയുടെ പ്രതിരോധശേഷിയെത്തന്നെ തകരാറിലാക്കാം.

അതിനാല്‍ സ്റ്റഡി ലീവിലും പരീക്ഷാസമയത്തും നല്ല വിശ്രമവും ആരോഗ്യകരമായ ഭക്ഷണവും കുട്ടികള്‍ക്കു അത്യന്താപേക്ഷിതമാണ്.

പരീക്ഷാക്കാലം ശാരീരികവും മാനസികവുമായ സമ്മര്‍ദങ്ങളിലേക്ക് പലപ്പോഴും കുട്ടിയെ കൊണ്ടെത്തിക്കാം. ശിക്ഷയിലൂടെയല്ല നല്ല ശിക്ഷണത്തിലൂടെ വേണം കുട്ടികളെ പരീക്ഷയ്ക്കായി ഒരുക്കാന്‍. പരീക്ഷാക്കാലത്ത് അല്പം ടെന്‍ഷന്‍ ഉള്ളത് നല്ലതാണ്.

അത് പരീക്ഷയെക്കൂടുതല്‍ ഗൗരവമായി കാണാന്‍ സഹായിക്കും. എന്നാല്‍ കുട്ടിയുടെ ആധിയും മാതാപിതാക്കളുടെ അമിതപ്രതീക്ഷകളും മറ്റുകുട്ടികളുടെ മികച്ചവിജയവുമെല്ലാം കുട്ടിയുടെ ആത്മവിശ്വാസം കെടുത്താം. ഇത് അമിത ടെന്‍ഷനു കാരണമാകും.

ടെന്‍ഷന്‍ കൂടുമ്പോള്‍ തലവേദന ഛര്‍ദി, വയറിളക്കം അങ്ങനെ പല രോഗങ്ങളും പ്രത്യക്ഷപ്പെടാം. പ്രതിസന്ധികളെ മറികടക്കാനുള്ള അവബോധ മനസിന്റെ പ്രവര്‍ത്തനങ്ങളാകാം പലപ്പോഴും ഈ രോഗങ്ങള്‍.

ടെന്‍ഷന്‍ പലപ്പോഴും കുട്ടിയുടെ പ്രതിരോധശേഷിയെത്തന്നെ തകരാറിലാക്കാം. അതിനാല്‍ സ്റ്റഡി ലീവിലും പരീക്ഷാസമയത്തും നല്ല വിശ്രമവും ആരോഗ്യകരമായ ഭക്ഷണവും കുട്ടികള്‍ക്കു അന്ത്യതാപേക്ഷിതമാണ്.

ശാരീരിക പ്രശ്‌നങ്ങള്‍


സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ കൂടുതലായും പറയുന്ന ഒരു പ്രശ്‌നമാണ് വയറുവേദന. എന്നാല്‍ ഇത് മിക്കപ്പോഴും സ്‌കൂളില്‍പ്പോകുന്നതിനുള്ള മടിമൂലമാകാം.

പരീക്ഷക്കാലത്തെ അമിതസമ്മര്‍ദം തലവേദനയുടെയും വയറുവേദനയുംപോലുള്ള ശാരീരിപ്രശ്‌നങ്ങളിലൂടെ പ്രകടപ്പിക്കുന്നതാകാം. എന്നാല്‍ ശാരീരികപ്രശ്‌നങ്ങള്‍മൂലമുള്ള വയറുവേദന ലക്ഷണങ്ങളിലൂടെ തിരിച്ചറിയാവുന്നതാണ്.

1. പകല്‍ മുഴുവന്‍ വയറുവേദന അനുഭവപ്പെടുന്ന കുട്ടി രാത്രിയില്‍ സുഖമായി കിടന്നുറങ്ങുക.
2. രാവിലെ സ്‌കൂളില്‍ പോകുന്ന സമയത്ത് മാത്രം വയറുവേദന അനുഭവപ്പെടുക. 10- 11 മണിയാകുന്നതോടെ വയറുവേദന മാറി കുട്ടി സന്തോഷവാനാകുന്നു. വീണ്ടും അടുത്ത ദിവസം അതേ സമയത്ത് വയറുവേദന അനുഭവപ്പെടുക.

3. രാത്രിയില്‍ ഉറക്കത്തില്‍നിന്ന് ഉണര്‍ന്നും വയറുവേദന അനുഭവപ്പെടുന്നതായി പറയുന്നുണ്ടങ്കില്‍ നിസാരമായി കാണാതെ ഡോക്ടറെക്കണ്ട് പരിശോധിക്കണം.
4. വേദന അനുഭവപ്പെടുന്നത് ഏതുഭാഗത്താണെന്ന് കൃത്യമായി പറയാന്‍ കഴിയാതെ വരുക, വേദന അനുഭവപ്പെട്ട് കുറച്ചു സമയത്തിനുള്ളില്‍ മാറുക ഇവയും അമിത ടെന്‍ഷന്‍ കാരണം ഉണ്ടാകുന്നതാണ്. എന്നാല്‍ ശാരീരിക പ്രശ്‌നങ്ങള്‍ക്കൊണ്ടുള്ള തലവേദന കുറച്ചു സമയത്തിനുള്ളില്‍ മാറണമെന്നില്ല.

5. ഭക്ഷണം കഴിച്ചു കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ ശക്തിയായ വയറുവേദന അനുഭവപ്പെടുന്നത് പെപ്റ്റിക് അള്‍സര്‍, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണമാകാം.
6. കുട്ടിയ്ക്കു സഹിക്കാന്‍ കഴിയാത്ത വേദനയുണ്ടെങ്കില്‍ ഉച്ചത്തില്‍ കരയുകയോ വേദന മുഖത്തുനോക്കി മനസിലാക്കാനും കഴിയും.

7. ചെറിയ പനിയുള്ളപ്പോള്‍ പാരസെറ്റമോള്‍ നല്‍കി കുട്ടിയെ പരീക്ഷയ്ക്ക് വിടുന്നതുകൊണ്ട് കുഴപ്പമില്ല.
8. ചിക്കന്‍പോക്‌സ്, ശക്തിയായ വയറിളക്കം, ഛര്‍ദി തുടങ്ങിയ പ്രശ്‌നങ്ങളുള്ളപ്പോള്‍ കുട്ടിയെ പരീക്ഷ എഴുതാന്‍ വിടാതിരിക്കുന്നതാണ് നല്ലത്.
9. പരീക്ഷയുടെ തലേദിവസം ഉറക്കമുളച്ചിരുന്ന് പഠിക്കുന്നത് ഛര്‍ദി, തലകറക്കം, തലവേദന എന്നിവക്കെല്ലാം കാരണമാവാം.

Ads by Google
TRENDING NOW