Wednesday, June 28, 2017 Last Updated 14 Min 55 Sec ago English Edition
Todays E paper
Wednesday 08 Mar 2017 01.28 PM

മത്സരം ഗുസ്തി ; പക്ഷേ ഇവന്റെ പ്രകടനം കണ്ടാല്‍ ഓട്ടമത്സരമാണെന്നേ തോന്നൂ

uploads/news/2017/03/87624/boy.jpg

പെന്‍സില്‍വാനിയയില്‍ കുട്ടികള്‍ക്കായി ഒരു ഗുസ്തി മത്സരം സംഘടിപ്പിച്ചു. സാധാരണ മത്സരം പോലെ തന്നെ കാണികളും കളിക്കാരും എല്ലാമുണ്ട്. എന്നാല്‍ മത്സരത്തിനേക്കാള്‍ മത്സരത്തിലുണ്ടായ തമാശയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. മത്സരത്തില്‍ പങ്കെടുത്തതോ നാല് വയസ്സുകാരനായ ഇസയ് ലൈന്‍ബെറിയും അഞ്ച് വയസ്സുകാരിയുമാണ്.


എന്നാല്‍ മത്സരം ആരംഭിച്ചതോടെ നാല് വയസ്സുകാരനായ ഇസയുടെ ഭാവം മാറി. ഗുസ്തിക്ക് പകരം വേണേല്‍ എന്നെ പിടിച്ചോളൂ എന്ന ഭാവത്തില്‍ ഇസയ് കോര്‍ട്ടിന് വലം വെച്ച് ഓടാന്‍ തുടങ്ങി. പിന്നാലെ ഇസയുമായി മത്സരിക്കുന്ന പെണ്‍കുട്ടിയും. അവസാനം നാലു വയസ്സുകാരനെ പിടിച്ച് ഗുസ്തിക്കായി തയാറാക്കി നിര്‍ത്തി. ഒരു പഞ്ചോടെ തന്നെ അഞ്ചു വയസ്സുകാരി പെണ്‍കുട്ടി അവനെ മലര്‍ത്തിയടിച്ചു. എന്നാലുണ്ടോ ഇസയ് വിടുന്നു വേണേല്‍ എന്നെ ഓടിത്തോല്‍പ്പിച്ചോ എന്ന ഭാവത്തില്‍ വീണ്ടും ഓട്ടം തുടങ്ങി. ഇസയുടെ അമ്മ തന്നെയാണ് ഈ രസകരമായ വീഡിയോ പുറത്ത് വിട്ടത്.

Ads by Google
Wednesday 08 Mar 2017 01.28 PM
YOU MAY BE INTERESTED
TRENDING NOW