Saturday, December 09, 2017 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Mar 2017 10.08 PM

ഡയാലിസിസിനേക്കാള്‍ അഭികാമ്യം വൃക്ക മാറ്റിവയ്‌ക്കലെന്നു വിദഗ്‌ധര്‍

uploads/news/2017/03/87367/h1.jpg

കൊച്ചി: വൃക്കരോഗികള്‍ക്കു ഡയാലിസിസ്‌ മുഖേന പൂര്‍ണതോതില്‍ ആരോഗ്യ സ്‌ഥിതിയിലേക്ക്‌ തിരിച്ചുവരാന്‍ കഴിയില്ലെന്നു നെഫ്രോളജി അസോസിയേഷന്‍ ഓഫ്‌ കേരള. അമ്പതുവയസില്‍ താഴെയുള്ളവരിലാണു വൃക്കരോഗം സ്‌ഥിരീകരിക്കുന്നതെങ്കില്‍ അവയവമാറ്റ ശസ്‌ത്രക്രിയയാണ്‌ അഭികാമ്യമെന്നും അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.
കേരളത്തില്‍ പ്രതിവര്‍ഷം അയ്ായയിരത്തോളംപേര്‍ വൃക്കരോഗത്തിനു ചികിത്സതേടുന്നുണ്ട്‌. ഒരുപരിധിവിട്ടാല്‍ ചികിത്സിച്ചുമാറ്റാന്‍ കഴിയാത്ത അസുഖമാണു വൃക്കരോഗം. നാളെ ലോക വൃക്കദിനത്തോടനുബന്ധിച്ച്‌ നെഫ്രോളജി അസോസിയേഷന്‍ വൃക്കരോഗവും പൊണ്ണത്തടിയും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണം നടത്തുമെന്നു പ്രസിഡന്റ്‌ ഡോ. അബി എബ്രഹാം അറിയിച്ചു. രോഗലക്ഷണമുള്ളവര്‍ മുന്‍കൂട്ടിയുള്ള രോഗ പരിശോധന നടത്തണമെന്ന സന്ദേശമാണ്‌ ഇക്കൊല്ലത്തെ ലോക വൃക്കദിനത്തില്‍ നല്‍കുന്നത്‌.
അവയവമാറ്റം നടത്തുമ്പോള്‍ ബാധിച്ചിരുന്ന ഹെപ്പിറ്റൈറ്റിസ്‌-സി ക്ക്‌ ഇപ്പോള്‍ മരുന്നു ലഭ്യമായതിനാല്‍ ശസ്‌ത്രക്രിയ ധൈര്യപൂര്‍വം നടത്താം. വൃക്കമാറ്റല്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ ഒരുങ്ങി 1500 രോഗികള്‍ നിലവില്‍ സംസ്‌ഥാനത്തുണ്ടെന്നും ഡോ. അബി എബ്രഹാം പറഞ്ഞു.
ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി പ്രഭാഷണങ്ങള്‍, ഫ്‌ളാഷ്‌ മോബുകള്‍, കൂട്ട നടത്തം, മാരത്തോണ്‍, മെഡിക്കല്‍ ക്യാമ്പ്‌ എന്നിവ നടത്തും. ഡോ. ബിനു ഉപേന്ദ്രന്‍, ഡോ. ജോസ്‌ പോള്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Tuesday 07 Mar 2017 10.08 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW