Tuesday, September 12, 2017 Last Updated 1 Min 58 Sec ago English Edition
Todays E paper
Tuesday 07 Mar 2017 08.43 PM

പാമ്പിനെ സ്വപ്നം കാണുന്നുണ്ടോ..........? സൂക്ഷിച്ചോളു

uploads/news/2017/03/87363/snk.jpg

എല്ലാവരും സ്വപ്നം കാണുന്നവരാണ്. സ്വപ്നങ്ങള്‍ക്ക് അര്‍ഥം ഉണ്ട് എന്ന് പണ്ടുള്ളവര്‍ പറയും. ഓരോ സ്വപ്നങ്ങള്‍ക്കും ഓരോ അര്‍ഥമാണത്രെ. സ്വപ്നത്തില്‍ പാമ്പിനെയാണു കാണുന്നതെങ്കില്‍ ഒന്നു ശ്രദ്ധിക്കുക. പത്തി വിടര്‍ത്തി നില്‍ക്കുന്ന പാമ്പാണു സ്വപ്നത്തില്‍ വരുന്നതെങ്കില്‍ ശത്രുക്കളുടെ ശല്യം ഉണ്ടാകും സൂക്ഷിക്കണം എന്നാണത്രെ ഇതിന്റെ സൂചന. എന്നാല്‍ പത്തി വിടര്‍ത്തിയ രണ്ടു പാമ്പുകളാണെങ്കില്‍ നിങ്ങള്‍ക്ക് ഐശ്വര്യം വരും എന്നും പറയുന്നു. പാമ്പിനെ കൊല്ലുന്നതാണു സ്വപ്നം കാണുന്നതെങ്കില്‍ നിങ്ങളുടെ ശത്രുക്കള്‍ക്ക് നാശം സംഭവിക്കും എന്നു പറയുന്നു.

പാമ്പുകൊത്തുന്നതായി സ്വപ്നം കണ്ടാല്‍ ഐശ്വര്യവും സമ്പത്തും കൂടും എന്നും പറയുന്നു. പാമ്പിനെ ഏതെങ്കിലും രീതിയില്‍ ഭയപ്പെടുത്തുന്നതാണു സ്വപ്നത്തില്‍ കാണുന്നതെങ്കില്‍ കൊടിയദാരിദ്ര്യമായിരിക്കും ഫലം. പാമ്പ് കാലില്‍ ചുറ്റുന്നതാണു കാണുന്നതെങ്കില്‍ നിങ്ങള്‍ക്കു ശനിദശയാണ് എന്നും സൂചിപ്പിക്കുന്നു. ഇനി പാമ്പ് കടിച്ചു കാലില്‍ നിന്നു ചോര വരുന്നതായി ആണ് സ്വപ്നം കാണുന്നതെങ്കില്‍ കഷ്ടകാലം മാറി നല്ല കാലം വരുന്നു എന്നും പറയുന്നു. പാമ്പ് കഴുത്തില്‍ വീഴുന്നതായി ആണ് സ്വപ്നം കാണുന്നതെങ്കില്‍ ഇത് ഐശ്വര്യത്തിലേയ്ക്കു വാതില്‍ തുറക്കുന്നതിന്റെ ലക്ഷണമാണത്രെ.

Ads by Google
Advertisement
Tuesday 07 Mar 2017 08.43 PM
YOU MAY BE INTERESTED
TRENDING NOW