Saturday, June 24, 2017 Last Updated 57 Min 22 Sec ago English Edition
Todays E paper
Tuesday 07 Mar 2017 07.58 PM

വഴിയില്‍ കണ്ട പൂച്ചക്കുഞ്ഞുങ്ങളെ വീട്ടില്‍ കൊണ്ടു വന്നു... എന്നാല്‍ സത്യം തിരിച്ചറിഞ്ഞപ്പോള്‍

uploads/news/2017/03/87358/puli.jpg

ആന്ധ്രയിലെ വിശാഖപട്ടണം ജില്ലയിലെ പഡേരു ആദിവാസി കോളനിയില്‍ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. വഴിയില്‍ കളിച്ചുകൊണ്ട് ഇരുന്നപ്പോഴായിരുന്നു ആദിവാസി ബാലനു കുറ്റിക്കാട്ടില്‍ നിന്നു രണ്ടു പൂച്ച കുഞ്ഞുങ്ങളെ കിട്ടിയത്്. രണ്ടു ദിവസം മുഴുവന്‍ ഈ ബാലന്‍ പൂച്ചക്കുഞ്ഞുങ്ങള്‍ക്കൊപ്പം കളിച്ചു നടന്നു. അവയ്ക്കു ഭക്ഷണവും പാലുമൊക്കെ നല്‍കി. ബാലന്റെ മടിയില്‍ കിടന്നായിരുന്നു ഇവ ഉറങ്ങിരുന്നത്. എന്നാല്‍ അയല്‍വാസികള്‍ കണ്ടതോടെ ഇവ പൂച്ച കുട്ടികള്‍ അല്ല പുലിക്കുട്ടികളാണ് എന്നു തിരിച്ചറിയുകയായിരുന്നു.

ഉടന്‍ തന്നെ ഇവര്‍ വനപാലകരെ വിവരമറിയിച്ചു. വനപാലകരെത്തി ഇവ പുലിക്കുഞ്ഞുങ്ങളാണ് എന്നു സ്ഥിരീകരിച്ചു. ശേഷം അവയെ പത്തു കിലോമീറ്റര്‍ അകലെയുള്ള വനത്തിലേയ്ക്കു വിട്ടു. കുട്ടിയും കുടുംബവും അത്ഭുതകരമായി രക്ഷപെട്ടു എന്നാണ് അധികൃതരുടെ പക്ഷം. പുലിക്കുഞ്ഞുങ്ങളുടെ അമ്മ കുട്ടികളെ അന്വേഷിച്ച് ഇവിടേയ്ക്ക് എത്തിരുന്നെങ്കില്‍ കുട്ടിയെ ആക്രമിക്കുമായിരുന്നു എന്നു വനപാലകര്‍ പറയുന്നു.

Ads by Google
Tuesday 07 Mar 2017 07.58 PM
YOU MAY BE INTERESTED
TRENDING NOW