Thursday, March 16, 2017 Last Updated 23 Min 41 Sec ago English Edition
Todays E paper
Tuesday 07 Mar 2017 03.03 PM

കാത്തിരിപ്പുകള്‍ വിരാമമിട്ടുകൊണ്ട് ടാറ്റയുടെ ടിയാഗോ എഎംടി വിപണിയില്‍ എത്തി

uploads/news/2017/03/87323/auto.jpg

കാത്തിരിപ്പുകള്‍ വിരാമമിട്ടുകൊണ്ട് ടാറ്റയുടെ ടിയാഗോ എഎംടി വിപണിയില്‍ എത്തി. ടാറ്റയുടെ മുന്‍മോഡലുകളായ സെസ്റ്റ്, നാനോ തുടങ്ങിയ മോഡലുകള്‍ക്ക് സമാനമായ ഓട്ടോമേറ്റഡ് മാനുവല്‍ യൂണിറ്റാണ് ടിഗോയിലും ഒരുക്കിയിട്ടുള്ളത്. ഇന്ന് മുതല്‍ രാജ്യത്തുടനീളമുള്ള 597 ഔട്ട്‌ലെറ്റുകളില്‍ ടിയാഗോ എഎംടിയെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. നിലവില്‍ പെട്രോള്‍ വേരിയന്റില്‍ മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക.

ഏകദേശം ഒരു വര്‍ഷം മുമ്പാണ് ടാറ്റാ ടിയാഗോ ഔദ്യോഗികമായി വിപണിയില്‍ എത്തുന്നത്. ടിയാഗോയുടെ 4000 ത്തില്‍ പരം യൂണിറ്റുകളാണ് ഒരു വര്‍ഷത്തിനിടെ ടാറ്റാ വിപണിയില്‍ എത്തിച്ചത്.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് തങ്ങള്‍ ടിയാഗോ എഎംടി വേര്‍ഷനെ വിപണിയില്‍ എത്തിക്കുന്നതെന്നും അതുകൊണ്ട് തന്നെ ടിയാഗോയിലൂടെ വിപണിയില്‍ ചലനങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നുമാണ് ടാറ്റാ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീക്ക് പറഞ്ഞു.

84 ബിഎച്ചപിയും 114 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ടിയാഗോ എഎംടിക്ക് കരുത്തേകുന്നത്. വിപണിയില്‍ എത്തിയ ടിയാഗോ എഎംടിക്ക് 5.39 ലക്ഷം രൂപയാണ് ദില്ലി എക്‌സ്‌ഷോറും വില.

Ads by Google
TRENDING NOW