Tuesday, September 12, 2017 Last Updated 3 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Mar 2017 12.43 PM

ഇന്ത്യന്‍ ആരാധകര്‍ക്ക് ആവേശമാകുവാന്‍ ഷവോമി എംഐ 6 എത്തുന്നു; വിശദാശംങ്ങള്‍ പുറത്ത്

uploads/news/2017/03/87304/mi-6.jpg

ഇന്ത്യയില്‍ കുറഞ്ഞ വിലയില്‍ ആദ്യ സ്മാര്‍ട്ട് ഫോണ്‍ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചത് ഷവോമിയാണ്. സവിശേഷമായ നിരവധി ഫീച്ചറുകള്‍ കൊണ്ട് ഇന്ത്യയില്‍ നിരവധി ആരാധകരെ ഉണ്ടാക്കിയെടുക്കാന്‍ ഈ ചൈനീസ് കമ്പനിക്ക് കുറച്ചുകാലങ്ങള്‍ക്ക് മുന്‍പ് സാധിച്ചിട്ടുണ്ട്.

ആപ്പിള്‍ അടക്കമുള്ള വമ്പന്‍മാര്‍ അവതരിപ്പിച്ചിരുന്ന ഫിങ്കര്‍ പ്രിന്റ് സ്‌കാനര്‍, ഇന്‍ഫ്രാ റെഡ് ബ്ലാസ്റ്റര്‍ എന്നിവയെല്ലാം ഇവരും തങ്ങളുടെ ഫോണുകളില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ഇവരുടെ ഏറ്റവും പുതിയ ഫോണാണ് ഷവോമി എംഐ6. ഇനിയും ഇറങ്ങാനിരിക്കുന്ന ഈ സ്മാര്‍ട്ട് ഫോണില്‍ എന്തൊക്കെ സവിശേഷതകളാണുള്ളത് എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഏപ്രില്‍ 14നാണ് ഇത് ഇന്ത്യന്‍ വിപണികളില്‍ എത്തുക.

ഒരു ചൈനീസ് മാധ്യമമാണ് ഇവരുടെ പുതിയ ഫീച്ചറുകള്‍ പുറത്താക്കിയിരിക്കുന്നത്. സ്‌നാപ്പ് ഡ്രാഗണിന്റെ ഏറ്റവും പുതിയ പ്രൊസസറായ 835 ആണ് ഇതിലും ഇള്‍ക്കൊള്ളിച്ചിരിക്കുന്നത്. വിദേശ മാര്‍ക്കറ്റുകളില്‍ ലഭ്യമായിരുന്നെങ്കിലും ഇന്ത്യ വിപണിയില്‍ ഇതാദ്യമാണ് എത്തുന്നത്.

2.5ഡി ഗ്ലാസുള്ള ഈ ഫോണിന്റെ ഡിസ്‌പ്ലേ 5.2 ഇഞ്ച് മാത്രമാണ്. എല്‍ഇഡി ഡിസ്‌പ്ലെ ആണെന്നതും ഉപഭോഗ്താക്കള്‍ക്ക് പ്രിയം കൂട്ടുന്നു. 19 മെഗാപിക്‌സല്‍ മോഷന്‍ ഐ ക്യാമറ സംവിധാനവും എംഐ 6ല്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പണ്ട് സോണി ഇത് പുറത്തിറക്കിയിരുന്നു.

നാല് ജിബി റാമില്‍ 128 ജിബി ഇന്റെണല്‍ സ്റ്റോറേജും ലഭ്യമാകുന്നുണ്ട്. ഇതില്‍ ക്വല്‍കോമിന്റെ അതിവേഗ ചാര്‍ജ്ജിങ് സംവിധാനവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നാലായിരം എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. 25000 രൂപയ്ക്ക് എംഐ 6 ഇന്ത്യയില്‍ ലഭിക്കുക.

Ads by Google
Advertisement
Tuesday 07 Mar 2017 12.43 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW