Thursday, February 22, 2018 Last Updated 15 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 06 Mar 2017 06.32 PM

'നന്ദി ജെ സി ബിക്കാരാ നന്ദി... കൊല്ലാതെ വിട്ടതിന്' അപകടത്തിനു ശേഷം തിരക്കഥാകൃത്ത് ബിബിന്‍ ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

uploads/news/2017/03/87040/bibin.jpg

അല്‍പ്പം അശ്രദ്ധ മതി ഒരു വാഹനാപകടം ഉണ്ടാകാന്‍ ചിലപ്പോള്‍ തലനാരിഴയ്ക്കായിരിക്കും ജീവന്‍ രക്ഷപെടുക. അത്തരത്തില്‍ ഒരു ജെ സി ബിയുമായി ഉണ്ടായ അപകടത്തെക്കുറിച്ച് അധ്യാപകനും തിരക്കഥകൃത്തുമായ ബിബിന്‍ ചന്ദ്രന്റെ എഴുതിയ കുറിപ്പ് വൈറലാകുന്നു. നന്ദി ജെസിബിക്കാര നന്ദി കൊല്ലാതെ വിട്ടതില്‍ എന്നു ബിബിന്‍ ചന്ദ്രന്‍ കുറിപ്പില്‍ പറയുന്നുണ്ട്.

ബിബിന്‍ ചന്ദ്രന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

സൂർത്തുക്കളെ ,ജെ സി ബി കേരളത്തിന്റെ ദേശീയ മൃഗമാണ്. അവനെ മേയ്ക്കാൻ അറിയാത്ത ഒരു പാപ്പാൻറെ വികൃതി ആണിത്. ഇടതു വശത്തു ഒരു ടിപ്പർ ലോറി കിടന്നതു കൊണ്ടു ഞാൻ കാർ അല്പം വലത്തേക്ക് മാറ്റി ഓടിച്ചതിനാൽ ഇത്രയേ പറ്റിയുള്ളൂ. വണ്ടി പാളിപ്പോയെങ്കിലും കൊക്കയിൽ വീണില്ല.

കെകെ റോഡിൽ പായുന്ന ബസ്സുകൾ എതിരെ വരാഞ്ഞതിനാൽ ആയുസ്സ് നീട്ടിക്കിട്ടി. ഇടതു വശത്തെ ലോറി ഇല്ലായിരുന്നെങ്കിൽ ആ ജെ സി ബി യുടെ കൈ ഡ്രൈവർ സീറ്റും കൊണ്ടു പോയേനെ. ഭാര്യ ദീപ്‌തിയും മക്കൾ ആദിത്യനും അഭയനും സാധാരണ ഇടത് ഭാഗത്താണ് ഇരിക്കാറുള്ളത്. മെക്സിക്കൻ അപാരതയ്ക്കു ടിക്കറ്റ് കിട്ടാഞ്ഞതിനാൽ അവർ എന്റെ കൂടെ യാത്രയ്ക്ക് വന്നില്ല. ഭാഗ്യം.

ഞങ്ങൾക്ക് ആ സിനിമ വരും ദിവസങ്ങളിലെങ്കിലും കാണാമല്ലോ. എനിക്കു സലാം ബുഖാരിയുടെ ദുൽഖർ സൽമാൻ പടത്തിന്റെ തിരക്കഥ പൂർത്തീകരിച്ചു കൊടുക്കാനും കഴിഞ്ഞേയ്ക്കും. നാളത്തെ മഹാരാജാസ് സംഗമത്തിൽ പങ്കെടുക്കാൻ പറ്റില്ലല്ലോ എന്നതിൽ ഇല്ലോളം സങ്കടമുണ്ട്. എങ്കിലും നന്ദി ജെ സി ബി ക്കാരാ നന്ദി .കൊല്ലാതെ വിട്ടതിൽ.

Ads by Google
Monday 06 Mar 2017 06.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW