Monday, February 19, 2018 Last Updated 37 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 06 Mar 2017 05.40 PM

അഞ്ചാം ക്ലാസുകാരിയോടു കാമം തോന്നുന്നുണ്ട്, ദിവസവും അവള്‍ക്ക് മഞ്ചു വാങ്ങി നല്‍കും: കമന്റിട്ട യുവാവിന്റെ അക്കൗണ്ട് തകര്‍ത്ത് സൈബര്‍ വാരിയേസ്

uploads/news/2017/03/87037/m1.jpg

കൊട്ടിയൂരില്‍ 16 വയസുകാരി പ്രസവിച്ച സംഭവത്തില്‍ വൈദികന്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണു സോഷില്‍ മീഡിയയില്‍ ശിശു പീഡനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നത്. പീഡോഫൈല്‍സ് യഥാര്‍ത്ഥ ക്രിമിനലുകള്‍ അല്ലെന്നും ലൈംഗിക ന്യൂനപക്ഷണങ്ങളാണ് എന്നുമുള്ള വാദം നേരത്തെ ഉയര്‍ന്നിരുന്നു. ഇതിനു വഴിവച്ചതാകട്ടെ മുഹമ്മദ് ഫര്‍ഹാദ് എന്ന യുവാവ് ഫേസ്ബുക്കില്‍ നടത്തിയ കമന്റായിരുന്നു. താന്‍ നിത്യവും കാണുന്ന അഞ്ചാം ക്ലാസുകാരിയോടു നല്ല കാമം തോന്നുന്നുണ്ടെന്നും ആ കുട്ടിക്കു താന്‍ ദിവസവും മഞ്ജു വാങ്ങി കൊടുക്കാറുണ്ട് എന്നുമായിരുന്നു യുവാവിന്റ കമന്റ്. ഈ കമന്റ് സോഷില്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ സംഭവത്തെ അനുകുലിച്ചും പ്രതികുലിച്ചും നിരവധിയാളുകള്‍ രംഗത്ത് എത്തി.

uploads/news/2017/03/87037/m2.jpg

സംഭവം വിവാദമായതോടെ യുവാവ് കമന്റ് ഡിലിറ്റ് ചെയ്ത് ഫേസ്ബുക്ക് അക്കൗണ്ട് ഡി ആക്റ്റിവേറ്റ് ചെയ്തു. പിന്നീട് പല സാമൂഹിക പേജുകളിലും ഗ്രൂപ്പുകളിലും പീഡോഫീലിയയെക്കുറിച്ചുള്ള ചര്‍ച്ചകളും കമന്റുകളും നടന്നിരുന്നു. ചര്‍ച്ചകള്‍ക്കു വിശദീകരണം നല്‍കികൊണ്ടു ഫര്‍ഹാദ് വീണ്ടും പോസ്റ്റ് ഇട്ടു. കൊട്ടിയൂരില്‍ പീഡനം നടത്തിയ വൈദീകനെതിരെ നടപടി എടുക്കണം എന്നും അതിന്റെ പേരില്‍ പാവം പീഡോഫൈല്‍സിനെതിരേയും അനാര്‍കിസ്റ്റുകള്‍ക്കെതിരെയും ഉപദ്രവം ഉണ്ടാവരുത് എന്നുമാണു താന്‍ പറയാന്‍ ഉദ്ദേശിച്ചത് എന്നുമായിരുന്നു യുവാവിന്റെ വിശദീകരണം.
uploads/news/2017/03/87037/m3.jpg

എന്നാല്‍ യുവാവിനെതിരെ നടപടി എടുക്കണം എന്നും ഇയാള്‍ സ്ഥിരമായി മഞ്ച് വാങ്ങി കൊടുക്കുന്ന പെണ്‍കുട്ടിയെ രക്ഷിക്കണം എന്നും കാണിച്ച് പലരും പരാതി നല്‍കി. ചലിച്ചിത്ര സം വിധായകന്‍ എംഎ നിഷാദ്, മാധ്യമപ്രവര്‍ത്തകന്‍ സുജിത് ചന്ദ്രന്‍ തുടങ്ങിയവരും പരാതി നല്‍കിയവരില്‍ ഉള്‍പ്പെടുന്നു. പരാതി നല്‍കി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ സൈബര്‍ വാരിയേഴ്‌സ് എന്ന ഹാക്ക് സംഘം ഫര്‍ഹാദിന്റെ അക്കൗണ്ട് തകര്‍ത്തു.

uploads/news/2017/03/87037/m4.jpg

Ads by Google
Monday 06 Mar 2017 05.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW