Tuesday, May 29, 2018 Last Updated 9 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 06 Mar 2017 04.35 PM

കളരി പരമ്പരയിലെ പെണ്‍വീര്യം

കടത്തനാടിന്റെ കളരി വിളക്കായി തിളങ്ങുന്ന കളരി ഗുരുക്കള്‍. സപ്തതിയുടെ നിറവിലും പിഴയ്ക്കാത്ത ചുവടുമായി അങ്കം വെട്ടുന്ന മീനാക്ഷിയമ്മയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. മീനാക്ഷിയമ്മ ഗുരുക്കളുടെ അടവുകള്‍ നിറഞ്ഞ ജീവിതം..
uploads/news/2017/03/87028/meenakshikalaripait1.jpg

പെണ്ണായ ഞാനോ വിറയ്ക്കുന്നില്ല,
ആണായ നിങ്ങള്‍ വിറയ്ക്കുന്നതെന്തേ ..??
ആയിരം വന്നാലും കാര്യമില്ല,
പുത്തൂരം വീട്ടിലെ പെണ്ണുങ്ങളും
ആണുങ്ങളെ കൊല്ലിച്ച കഥ കേട്ടിട്ടുണ്ടോ ?

കടത്തനാടിന്റെ വീര വനിത ഉണ്ണിയാര്‍ച്ചയെ പറ്റിയാണ് ഈ പാട്ട്. അല്ലിമലര്‍ക്കാവില്‍ പൂരം കാണാന്‍പോയ ഉണ്ണിയാര്‍ച്ചയെയും ഭര്‍ത്താവ് കുഞ്ഞിരാമനെയും ജോനകന്‍മാര്‍ തടഞ്ഞു.

പേടിച്ചു വിറച്ച കുഞ്ഞിരാമന്‍ ഓടിയൊളിച്ചെങ്കിലും ഉണ്ണിയാര്‍ച്ച ജോനകരെ നേരിടുകയും ഒടുവില്‍ അവളുടെ വാളിന്‍ തുമ്പില്‍ അവര്‍ പിടഞ്ഞു വീഴുകയും ചെയ്തു.

ഇത് നാടാകെ പാടി നടന്ന വീര ചരിത്രം. പണ്ടത്തെ കടത്തനാട് ആയിരുന്ന ഇന്നത്തെ വടകരയ്ക്ക് പാടാന്‍ ഇന്നും വീര ചരിതമുണ്ട്, കടത്തനാടന്‍ കളരി ഗുരുക്കള്‍ മീനാക്ഷിയമ്മയുടെ കഥകള്‍.

76 ന്റെ നിറവിലും പതിനേഴിന്റെ ചുറുചുറുക്കാണ് മീനാക്ഷി ഗുരുക്കള്‍ എന്ന മീനാക്ഷിയമ്മയ്ക്ക്. തച്ചോളി ഒതേനന്റെയും ഉണ്ണിയാര്‍ച്ചയുടെയും വീര കഥകള്‍ കേട്ടു തഴമ്പിച്ച വടകരക്കാര്‍ക്ക് മീനാക്ഷിയമ്മ എന്നും വിസ്മയമാണ്.

കേരളത്തില്‍ ഇന്ന് കളരി പരിശീലിപ്പിക്കുന്ന അപൂര്‍വ്വം സ്ത്രീ ഗുരുക്കളില്‍ ഒരാള്‍, എന്ന് മാത്രമല്ല കഴിഞ്ഞ 67 വര്‍ഷത്തിലധികമായി കളരിയെ ഉപാസിച്ച് ജീവിക്കുന്ന ഈ എഴുപത്തിയാറുകാരി മെയ് വഴക്കം കൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തുകയും ചെയ്യും.

കേരളത്തിന്റെ ആയോധന കലയായ കളരിപയറ്റ് ഗുരുക്കളായ മീനാക്ഷിയമ്മ യ്ക്ക് ഇപ്പോള്‍ ഇരിട്ടിമധുരമാണ്. കളരിയിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചതിന്റെ ആഹ്ലാദത്തിലാണ് മീനാക്ഷിയമ്മയും വടകര നാടും. നാട്ടിലെ ഉണ്ണിയാര്‍ച്ചയുടെ വിശേഷങ്ങള്‍...

അങ്കത്തട്ടിലേക്ക്...


കളരിയെന്ന് നാവുളുക്കാതെ പറയാന്‍ പഠിക്കുന്ന കാലം. മീനാക്ഷി എന്ന ഒന്നാം ക്ലാസ്സുകാരിയിലെ നര്‍ത്തകിയാണ് കളരിയിലേക്ക് ചുവടുമാറ്റുന്നത്. ഏഴാം വയസ്സില്‍ അങ്കത്തട്ടിലുറപ്പിച്ച ചുവടുകള്‍, പതിറ്റാണ്ടുകള്‍ ആറു കഴിഞ്ഞിട്ടും അടിതെറ്റിയിട്ടില്ല.

മെയ്പ്പയറ്റ്,കോല്‍ത്താരി,അങ്കത്താരി,ഒറ്റ തുടങ്ങിയ കളരിയിലെ എല്ലാ അടവുകളും മീനാക്ഷിയമ്മയുടെ കൈകളില്‍ ഭദ്രം. പിഴയ്ക്കാത്ത ചുവടുമായി മാറിയും മറിഞ്ഞും അവര്‍ പൊരുതുന്നു.

പെണ്‍കുട്ടികള്‍ കളരി പഠിക്കുന്നത് ശീലമുണ്ടായിരുന്ന കാലത്താണ് മീനാക്ഷിയെന്ന കുറുമ്പിയെ അച്ഛന്‍ ദാമു കളരിയിലേക്ക് വിടുന്നത്. കൂട്ടുകാരുമൊത്ത് പാടത്തും പറമ്പിലും കളിച്ചും ചിരിച്ചും കളരിയില്‍ എത്തുമ്പോഴേക്കും വൈകും.

ഗുരുവായ രാഘൂട്ടി മാഷിന്റെ വഴക്കുകളില്‍ നിന്നുമാണ് മീനാക്ഷിയുടെ മനംമാറ്റത്തിന്റെ തുടക്കം. പിന്നീട് വര്‍ഷങ്ങള്‍ നീണ്ട കഠിന പരിശീലനം. കൂടെ പഠിച്ചവര്‍ പാതിവഴിയില്‍ കളരിയോടു വിട പറഞ്ഞെങ്കിലും മീനാക്ഷി പുതിയ അടവുകളിലേക്കും പയറ്റുകളിലേക്കും തിരിഞ്ഞു. കളരിയെയറിഞ്ഞാണ് മീനാക്ഷി അടവുകള്‍ മന:പാഠമാക്കിയത്.

വികൃതിക്കു ഒരയവു വരുത്താനായി കളരിലേക്ക് വിടുമ്പോള്‍ മകള്‍ 18 അടവുകളും പയറ്റി തെളിയുമെന്ന് ദാമു ഒരിക്കലും കരുതിയില്ല. നൃത്തവും കളരിയും ഒന്നിച്ചായിരുന്നെങ്കിലും കളരിക്കു വേണ്ടി പിന്നീട് നൃത്തം ഉപേക്ഷിച്ചു.

കടത്തനാടന്‍ കളരി സംഘം


സ്‌കൂള്‍ അധ്യാപകന്‍ കൂടിയായിരുന്നു രാഘൂട്ടിമാഷ് എന്ന രാഘവന്‍ ഗുരുക്കള്‍. പെട്ടന്നൊരു ദിവസമാണ് രാഘൂട്ടിമാഷ് വടകര പുതുപ്പണം ഗ്രാമത്തില്‍ കരിമ്പനപ്പാലത്ത് സ്വന്തമായി കളരി സംഘം ആരംഭിക്കുന്നത്.

കുഴികളരിയാണ് കടത്തനാടന്‍ കളരിയുടെ പ്രധാന പ്രത്യേകത. കേരളത്തില്‍ തന്നെ അപൂര്‍വ്വമാണ് കുഴികളരി. അങ്ക കളരി, കുഴി കളരി എന്നിങ്ങിനെയാണ് ഉണ്ടായിരുന്നത്.

വയനാടന്‍ കാടുകളില്‍ നിന്നും കൊണ്ടുവന്ന മണ്ണ് ശുദ്ധിയാക്കിയാണ് കുഴികളരി ഒരുക്കുന്നത്.അങ്കത്തിനു മാത്രമായാണ് അങ്ക കളരി.

പണ്ട് കളരി പരിശീലനത്തില്‍ ജാതി വൃത്യാസം ഉണ്ടായിരുന്നു. രാഘവന്‍ ഗുരുക്കള്‍ക്ക് വിവേചനം അനുഭവിച്ചതിന്റെ വാശിയിലാണ് കളരിക്കായി കുഴി കുഴിച്ചതെന്നും മീനാക്ഷിയമ്മ പറയുന്നു. അന്ന് ഉന്നത കുലത്തിലുള്ളവര്‍ മാത്രമാണ് കളരി അഭ്യസിച്ചിരുന്നത്.

Monday 06 Mar 2017 04.35 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW