Wednesday, June 20, 2018 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 06 Mar 2017 02.50 PM

എല്ലാക്കാലത്തും പഠിക്കാന്‍ ഇഷ്ടമാണ്

uploads/news/2017/03/87010/Weeklymuthumani.jpg

മുത്തുമണി ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ എല്‍.എല്‍.എം ചെയ്യുന്നതിനിടയിലാണ് അഭിനയിക്കാന്‍ പോകുന്നത്.

ഇപ്പോള്‍ ഒരാഴ്ചത്തെ ലീവെടുത്ത് രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'രാമന്റെ ഏദന്‍തോട്ട'ത്തില്‍ ജോയിന്‍ ചെയ്തിരിക്കുന്നു.

''എല്ലാകാലത്തും പഠിക്കാന്‍ ഇഷ്ടമാണ്. എല്‍.എല്‍.ബി കഴിഞ്ഞശേഷമാണ് കുറെ സിനിമകളില്‍ അഭിനയിച്ചത്. സിനിമയില്ലാത്ത അവസരങ്ങളില്‍ വീട്ടിലിരിക്കുമ്പോഴാണ് എല്‍.എല്‍.എം ചെയ്താലോ എന്നാലോചിച്ചത്. അങ്ങനെ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു.

പതിനൊന്നുവര്‍ഷം മുമ്പ് നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നിയമം പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സത്യന്‍ സാര്‍ 'രസതന്ത്ര'ത്തിലേക്ക് വിളിച്ചത്.

അക്കാലത്ത് നാടകം ചെയ്യുമായിരുന്നു. അതുമായി ബന്ധപ്പെട്ട ഇന്റര്‍വ്യൂ ഇന്ത്യാവിഷന്‍ ചാനലില്‍ കണ്ടപ്പോഴാണ് അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചത്.

ഉടന്‍തന്നെ ഞാന്‍ സത്യന്‍സാറിനോട് ഒറ്റയടിക്ക് പറഞ്ഞു-ക്ലാസ് കട്ട് ചെയ്ത് വരാന്‍ പറ്റില്ല. പിന്നീട് വിളിക്കില്ലെന്നാണ് കരുതിയത്. പക്ഷേ അദ്ദേഹം വീണ്ടും വിളിച്ചു.

''മുത്തുമണി അവധിദിവസങ്ങളില്‍ മാത്രം വന്നാല്‍ മതി. അതിനനുസരിച്ച് ഞാന്‍ ഷൂട്ടിംഗ് അഡ്ജസ്റ്റ് ചെയ്‌തോളാം.''
അങ്ങനെയാണ് ആ സിനിമയില്‍ അഭിനയിച്ചത്.

ജനുവരി മാസമായിരുന്നു ഷൂട്ടിംഗ്. ഒരു ദിവസം ഞാന്‍ പറഞ്ഞു-സാറേ റിപ്പബ്ലിക്ക്‌ഡേയില്‍ ഷൂട്ടിംഗ് വച്ചോളൂ. ഞാന്‍ വന്നേക്കാം.

ഇതൊക്കെ പറയുമ്പോള്‍ സത്യന്‍ സാര്‍ എന്റെ മുഖത്തേക്കുതന്നെ സൂക്ഷിച്ചുനോക്കി. സത്യം പറഞ്ഞാല്‍ ഇപ്പോള്‍ അതാലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.

സത്യന്‍ സാറിനെപ്പോലുള്ള ഒരു സംവിധായകന്റെ മുഖത്തുനോക്കി അങ്ങനെയൊക്കെ പറയാന്‍ പാടുണ്ടോ എന്നൊന്നും അറിയില്ല. പിന്നീട് 'വിനോദയാത്ര'യുടെ സെറ്റില്‍ പോയപ്പോള്‍ ഇക്കാര്യം ഞാന്‍ പറയുകയും ചെയ്തു.

''ആദ്യമായാണ് ഒരാര്‍ട്ടിസ്റ്റ് എന്നോട് അങ്ങനെയൊക്കെ പറഞ്ഞത്.''
എന്നായിരുന്നു സത്യന്‍ സാറിന്റെ പ്രതികരണം.

മാത്രമല്ല, ലാല്‍സാര്‍, മീരാജാസ്മിന്‍, ലളിതച്ചേച്ചി, ഭരത്‌ഗോപി സാര്‍ എന്നിവരൊക്കെയുള്ള ലൊക്കേഷനില്‍ വച്ചാണ് ഞാനിത് പറയുന്നതെന്നോര്‍ക്കണം. പക്ഷേ കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും എല്ലാവരുമായും നല്ല കമ്പനിയായി.''

'രസതന്ത്രം' റിലീസായപ്പോള്‍ കോളജില്‍ താരമായോ?


ഞാന്‍ അഭിനയിക്കാന്‍ പോകുന്നത് ആരോടും പറഞ്ഞിരുന്നില്ല. അവധി ദിവസങ്ങളില്‍ പോകുന്നതിനാല്‍ ആരും അറിഞ്ഞതുമില്ല. 'രസതന്ത്ര'ത്തിന്റെ ചില പോസ്റ്ററുകളില്‍ എന്റെ പടം വന്നിരുന്നു. അത് കണ്ട് കൂടെപ്പഠിക്കുന്ന കുട്ടി ചോദിച്ചു-മുത്തുമണി സിനിമയില്‍ അഭിനയിച്ചിട്ടുണ്ടോ?

ചെറിയൊരു റോളിലാണെന്ന് കള്ളം പറഞ്ഞു. സിനിമ റിലീസായപ്പോഴാണ് എല്ലാവരും അറിഞ്ഞത്. പിന്നീട് വീണ്ടും പഠിത്തത്തിലേക്ക് തിരിഞ്ഞു. അഞ്ചുവര്‍ഷത്തെ കോഴ്‌സായിരുന്നു അത്.

രസതന്ത്രത്തിലെ വേഷം കണ്ട് ചിലരൊക്കെ വിളിച്ചിരുന്നു. പക്ഷേ പഠിത്തം മുടക്കാന്‍ കഴിയാത്തതിനാല്‍ പോയില്ല. 'വിനോദയാത്ര'യില്‍ പാട്ടുസീനില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രമാണ് അടുത്തവര്‍ഷം സത്യന്‍സാര്‍ വിളിച്ചത്. ചെറിയ റോളായതിനാല്‍ ക്ലാസ് മുടക്കേണ്ടിവന്നില്ല. ഒരുവര്‍ഷം കഴിഞ്ഞ് വീണ്ടും സത്യന്‍ സാര്‍ വിളിച്ചു.

''ഇന്നത്തെ ചിന്താവിഷയം എന്ന സിനിമ ആരംഭിക്കുകയാണ്. മൂന്ന് സ്ത്രീകളുടെ ജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കുന്ന ലാലും മീരയും. സുകന്യയും മോഹിനിയുമാണ് രണ്ട് സ്ത്രീകള്‍. മൂന്നാമത്തെ ആളായി കണ്ടുവച്ചിരിക്കുന്നത് മുത്തുമണിയെയാണ്.''

ഞാന്‍ ഞെട്ടിപ്പോയി. ഫൈനല്‍ ഇയറാണ്. അതുകഴിഞ്ഞാല്‍ സിനിമയില്‍ സജീവമാകാനാണ് ആഗ്രഹം. ആ സ്ഥിതിക്ക് ഇത്രയും നല്ലൊരു ഓപ്പണിംഗ് കിട്ടിയിട്ട് പോകാതിരിക്കുന്നത് ശരിയല്ലെന്ന് തോന്നി.

''നീ പഠിക്കുകയാണെന്നറിയാം. എങ്കിലും 'രസതന്ത്ര'ത്തിലേതുപോലെ ഷൂട്ടിംഗ് അധികം അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയില്ല. പക്ഷേ എറണാകുളത്താണ് ഷൂട്ടിംഗ്. ഇടയ്ക്ക് മാത്രം വന്നാല്‍ മതി.''

അതോടെ ഏറ്റെടുത്തു. ഷൂട്ടിംഗിന്റെ അര മണിക്കൂര്‍ മുമ്പ് കോളജിലേക്ക് വണ്ടി വരും. രണ്ടുമണിക്കൂര്‍ കഴിഞ്ഞാല്‍ കൊണ്ടുവിടും. ആ പടവും ഹിറ്റായിരുന്നു.

ഏറെക്കാലത്തിനുശേഷം സാര്‍ വിളിച്ചത് 'ജോമോന്റെ സുവിശേഷങ്ങളി'ലേക്കാണ്. ഞാന്‍ പഠിക്കുകയാണെന്നറിഞ്ഞപ്പോള്‍ സാര്‍ ചിരിച്ചു. ഇതിപ്പൊ അടുത്തൊന്നും തീരില്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്.

Ads by Google
Loading...
TRENDING NOW