Thursday, May 25, 2017 Last Updated 30 Min 50 Sec ago English Edition
Todays E paper
Sunday 05 Mar 2017 05.44 PM

ഭക്ഷണവും വെള്ളവും ഇല്ലാതെ അഞ്ച് വര്‍ഷം തുടര്‍ച്ചയായി മണ്ണിനടിയില്‍ ഉറക്കം: ഈ ജീവിയെ എഴുന്നേല്‍പ്പിക്കാന്‍ ഒരേ ഒരു മാര്‍ഗം... അമ്പരപ്പിക്കുന്ന കാഴ്ച

uploads/news/2017/03/86751/fish.jpg

വരള്‍ച്ചക്കാലം ആകുന്നതോടെ ചില ആഫ്രിക്കാന്‍ പ്രദേശങ്ങളില്‍ ആളുകള്‍ ഭക്ഷണണത്തിനായി മീന്‍ പിടിക്കാന്‍ ഇറങ്ങും. അതും വരണ്ടു കിടക്കുന്ന മണ്ണില്‍ നിന്ന്. വെള്ളത്തില്‍ നിന്നല്ല മണ്ണിനടിയില്‍ നിന്നാണു മീന്‍ പിടുത്തം. ലങ് ഫിഷ് എന്ന ഇനത്തില്‍ പെട്ട മത്സ്യമാണ് ഇത്തരത്തില്‍ മണ്ണിനടിയില്‍ കിടന്ന് ഉറങ്ങുന്നത്. ഭക്ഷണവും വെള്ളവും ഇല്ലാതെ അഞ്ചു വര്‍ഷക്കാലം ഇതു മണ്ണിനടിയില്‍ കിടക്കും. ശാസ്ത്രലോകത്തിന് അത്ഭുതമാണ് ഈ മത്സ്യം. വരള്‍ച്ചക്കാലം ആകുന്നതോടെ ഇതു നീണ്ട ഉറക്കത്തിലേയ്ക്കു പ്രവേശിക്കും.

ശ്വാസകോശവും ചെകിളയും ഉള്ള മത്സ്യമാണിത്. വരണ്ട മണ്ണില്‍ താമസിക്കുമ്പോള്‍ ലങ് ഫിഷ് ശ്വാസകോശം ഉപയോഗിക്കും. സ്വയം സൃഷ്ടിക്കുന്ന ആവരണത്തിനുള്ളിലാണ് ഇതു കഴിയുന്നത്. എന്നാല്‍ ശുദ്ധജലത്തിന്റെ സാമീപ്യം അറിഞ്ഞാല്‍ ഇവ ഉറക്കം വിട്ടു പുറത്തുവരും. എന്തായാലും ഭക്ഷണവും വെള്ളവും ഇല്ലാതെ ദീര്‍ഘനാള്‍ വിശ്രമിക്കുന്ന ലങ് ഫിഷിന്റെ വിദ്യാ പഠിക്കാനുള്ള ശ്രമത്തിലാണു ശാസ്ത്രലോകം. ഇതു ചികിത്സയിലും ബഹിരാകാശയാത്രികരിലും പ്രയോജനപ്പടുത്തം എന്ന ചിന്തിയിലാണു ശാസ്ത്രലോകം.

Ads by Google
Sunday 05 Mar 2017 05.44 PM
YOU MAY BE INTERESTED
TRENDING NOW