Sunday, May 20, 2018 Last Updated 3 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 05 Mar 2017 12.03 PM

കറ്റാര്‍വാഴ എണ്ണ പതപ്പിച്ച് മുടി സമൃദ്ധമാക്കാം: പാരമ്പര്യ കൂട്ട് നിങ്ങള്‍ക്കായി..

uploads/news/2017/03/86712/life.jpg

മുടിയുടെ ഉറ്റ സുഹൃത്താണ് കറ്റാര്‍വാഴ. പാരമ്പര്യതനിമയില്‍ തറവാട് വീടുകളിലെ ഉരുളികളില്‍ ഈ ഔഷധക്കൂട്ട് ഒരുക്കി മുത്തശ്ശിമാര്‍ കൈമാറിയത് സൗന്ദര്യ സമ്പാദ്യം കൂടിയായിരുന്നു.

മുടിയുടെ സമൃദ്ധിയോടൊപ്പം മുടിക്കുണ്ടാകുന്ന മറ്റ് സൗന്ദര്യ പ്രശ്‌നങ്ങളും കറ്റാര്‍വാഴ ഏറ്റെടുത്ത് പരിഹരിച്ചോളും. പാരമ്പര്യ രീതിയിലുള്ള കറ്റാര്‍വാഴ എണ്ണ കൂട്ട് നിങ്ങള്‍ക്കായി...

കറ്റാര്‍വാഴയുടെ പോള കൊണ്ടാണ് എണ്ണ കാച്ചുന്നത്. വലിപ്പമുള്ള കറ്റാര്‍വാഴയുടെ പോള തണ്ട് എടുത്ത് ചെറിയ കഷ്ണങ്ങളാക്കി മിക്‌സിയില്‍ അരച്ചെടുക്കാം. ഈ കറ്റാര്‍വാഴ ജ്യൂസ് അരിച്ചെടുക്കുക. ഒരുകപ്പ് കറ്റാര്‍ വാഴ ജ്യൂസിന് അരകപ്പ് വെളിച്ചെണ്ണയാണ് ആവശ്യം.

ആട്ടിയെടുത്ത മായം ചേര്‍ക്കാത്ത വെളിച്ചെണ്ണയാണ് അത്യൂത്തമം. ഇനി കട്ടിയുള്ള ഒരു പാത്രത്തില്‍ ശുദ്ധമായ എണ്ണ ചൂടാക്കാം. ചൂടാക്കിയ എണ്ണയിലേക്ക് കറ്റാര്‍വാഴ നീര് ഒഴിക്കുക. ഇനി ഈ കൂട്ട് തുടര്‍ച്ചയായി പത്ത് മിനിറ്റ് ഇളക്കിക്കൊടുക്കുക. ഇളക്കുന്നതിനിടയില്‍ ഇതിന്റെ ചണ്ടി എണ്ണയ്ക്ക് മുകളില്‍ പൊങ്ങി വരും.

അതിനുശേഷം തെളിഞ്ഞ എണ്ണ ആകുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങിവെയ്ക്കുക. ശേഷം നല്ലതുപോലെ തണുത്ത് കഴിയുമ്പോള്‍ ഒരു കുപ്പിയില്‍ ഒഴിച്ച് വെക്കാം.

കുളിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് എണ്ണതേച്ച് തലയില്‍ നല്ലതുപോലെ പിടിച്ചതിന് ശേഷം മാത്രമേ കുളിക്കാവൂ. കൃത്യമായ രീതിയില്‍ പരിപാലിച്ചാല്‍ പനങ്കുലയായി നിങ്ങളുടെ മുടി വളരും. കറ്റാര്‍വാഴ മുടിയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെന്ന് മുടിവളര്‍ച്ച വേഗത്തിലാക്കാന്‍ സഹായിക്കുന്നു.

Ads by Google
Sunday 05 Mar 2017 12.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW